കോഴിക്കോട്: ജില്ലയിൽ ഏഴ് കണ്ടെയ്ൻമെന്‍റ് സോണുകൾ കൂടി. കോർപ്പറേഷനിലെ 11ആം വാർഡ് ( പൂളക്കടവ്), വാർഡ് 12 (പാറോപ്പടി), ഒളവണ്ണ പഞ്ചായത്തിലെ വാർഡ് 4 ( പാലാഴി ഈസ്റ്റ്),  വളയം പഞ്ചായത്തിലെ വാർഡ് 1(വണ്ണാർക്കണ്ടി), വാർഡ് 14 (ചെക്കോറ്റ), വാർഡ് 13 (മണിയാമല), വളയം ടൗൺ എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ. 

നേരത്തെ കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെട്ടിരുന്ന കോഴിക്കോട് കോർപ്പറേഷനിലെ മൂന്നാലിങ്കൽ, ചക്കുംകടവ് എന്നീ പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കി.