Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ ലോക്ക്ഡൗൺ പഠിക്കാൻ വിദഗ്ധസമിതി; കെ എം എബ്രഹാം അധ്യക്ഷനാകും

ലോക്ക്ഡൗൺ, പിൻവലിക്കൽ, തുടർനടപടി എന്നിവ പഠിക്കാൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. കെ എം എബ്രഹാം അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങളിൽ പഠനം നടത്തുക. 

special commitee for studying about lock down in kerala covid 19
Author
Thiruvananthapuram, First Published Apr 3, 2020, 6:10 PM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ, പിൻവലിക്കൽ, തുടർനടപടി എന്നിവ പഠിക്കാൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. കെ എം എബ്രഹാം അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങളിൽ പഠനം നടത്തുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

ലോക്ക്ഡൗൺ നിയന്ത്രണം പഠിക്കാനായി 17 അംഗ ടാസ്‌ക് ഫോഴ്‌സിനെയാണ് ചുമതലപ്പെടുത്തുന്നത്. ലോക്ക്ഡൗൺ സംസ്ഥാനത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചത്. ഏതു സാഹചര്യത്തിലാണ് ലോക്ക്ഡൗൺ പിൻവലിക്കേണ്ടത്. ലോക്കഡൗൺ പിൻവലിച്ചാൽ സ്വീകരിക്കേണ്ട തുടർനടപടികൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാവും സമിതി പഠിക്കുക.

അതേസമയം, ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1991 കേസുകൾ രജിസ്റ്റർ ചെയ്തു. 1949 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 1477 വാഹനങ്ങളും പിടിച്ചെടുത്തു.

Read Also: 'അന്ന് അപ്പച്ചനും അമ്മച്ചീം നന്നായി ഉറങ്ങി, പുലർച്ചെ വരെ പാട്ടു പാടി', ആ നഴ്സുമാർ പറയുന്നു

Follow Us:
Download App:
  • android
  • ios