Asianet News MalayalamAsianet News Malayalam

പി എസ് സി പരീക്ഷകൾ ഇനിയെന്നാണ് ഭിന്നശേഷി സൗഹൃദമാകുക? 'പണി കിട്ടിയവർ'ക്ക് പറയാനുള്ളത്

പരീക്ഷാ സഹായിയുടെ പിഴവ് കൊണ്ട് മാത്രം പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും പുറത്തായ ആളാണ് മാഹിൻ. പി.എസ്.സി അനുവദിക്കുന്ന പരീക്ഷാ സഹായികള്‍ മാഹിനെപ്പോലെയുള്ളവർക്ക് പലപ്പോഴും ഇരട്ടിപ്പണിയാണ് ഉണ്ടാക്കുന്നത്. 

story of mahin psc news stories
Author
Cochin, First Published Aug 27, 2020, 8:25 AM IST

കൊച്ചി: കാഴ്ച പരിമിതിയുള്ളവർക്ക് സർക്കാർ ജോലി എന്നത് അസാധ്യമാക്കുകയാണ് പിഎസ്‍സി. ജോലിക്കായി അപേക്ഷിക്കുന്നത് മുതൽ പരീക്ഷ വരെയുള്ള എല്ലാ ഘട്ടങ്ങളും ഇവര്‍ക്ക് പ്രയാസമേറിയതാണ്. ഭിന്നശേഷി സൗഹൃദപരമായ പരീക്ഷാ രീതികൾ നിലവിൽ വരുന്നതും കാത്തിരിക്കുകയാണ് ഇങ്ങനെയുള്ള യുവാക്കൾ.

പരീക്ഷാ സഹായിയുടെ പിഴവ് കൊണ്ട് മാത്രം പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും പുറത്തായ ആളാണ് മാഹിൻ. പി.എസ്.സി അനുവദിക്കുന്ന പരീക്ഷാ സഹായികള്‍ മാഹിനെപ്പോലെയുള്ളവർക്ക് പലപ്പോഴും ഇരട്ടിപ്പണിയാണ് ഉണ്ടാക്കുന്നത്. പരീക്ഷാ സഹായിയെ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ നൽകുന്നത് പോലും വലിയ വെല്ലുവിളിയാണ്. മറ്റെല്ലാ സര്‍ക്കാർ വെബ്സൈറ്റുകളും ഭിന്നശേഷി സൗഹൃദമായി മാറിക്കഴിഞ്ഞിട്ടും പി.എസ്.സി ഇപ്പോഴും പഴയ പടി തന്നെയാണ്.

ഭിന്നശേഷിക്കാര്‍ക്ക് നൽകി വന്നിരുന്ന വെയിറ്റേജ് മാർക്ക് എടുത്തു കളഞ്ഞു. ഇതോടെ ഇവരിൽ പലര്‍ക്കും സര്‍ക്കാർ ജോലി സ്വപ്നം മാത്രമായി. ഇത്തരക്കാര്‍ക്ക് പരീക്ഷയിൽ ഒരു മണിക്കൂറിന് ഇരുപത് മിനുറ്റ് ആധിക സമയം നൽകണമെന്നാണ് ചട്ടം. പക്ഷേ പി.എസ്.സി ഇതും പാലിക്കുന്നില്ലെന്നാണ് പരാതി.

Read Also: 'അട്ടിമറി തന്നെ, തീപിടിത്തത്തിന്‍റെ മറവിൽ ഫയലുകള്‍ കടത്തി', എൻഐഎ അന്വേഷിക്കണമെന്ന് ചെന്നിത്തല...

 

Follow Us:
Download App:
  • android
  • ios