കൊച്ചി: ഉദ്ഘാടനം കാത്തിരുന്ന വൈറ്റില മേല്‍പ്പാലത്തില്‍ വാഹനങ്ങള്‍ കയറി കുരുങ്ങി. പാലത്തിന്‍റെ തുറന്നവശത്ത് കൂടി വാഹനങ്ങള്‍ കയറുകയായിരുന്നു. മറുവശം അടച്ചിരുന്നതിനാല്‍ വാഹനങ്ങള്‍ പാലത്തില്‍ കുരുങ്ങി. തുടര്‍ന്ന് പൊലീസ് എത്തി പാലത്തിലെ വാഹനങ്ങൾ മാറ്റുകയായിരുന്നു. ബാരിക്കേഡുകൾ വെച്ച് പാലം അടച്ചു. ശനിയാഴ്‍ചയാണ് വൈറ്റില പാലത്തിന്‍റെ ഉദ്ഘാടനം നടക്കുക.