Asianet News MalayalamAsianet News Malayalam

വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ നാളെ മുതൽ; 2000 രൂപയിൽ കൂടുതലുള്ള ബില്ലുകൾ ഓൺലൈൻ വഴി അടക്കണം

പണം അടയ്ക്കാൻ എത്തുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കേണ്ടതാണ്. 

Water Authority Cash Counters from tomorrow
Author
Thiruvananthapuram, First Published May 5, 2020, 10:39 PM IST

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തി വച്ചിരുന്ന വാട്ടർ അതോറിറ്റി ക്യാഷ് കൗണ്ടറുകൾ നാളെ (06.05.2020) മുതൽ പ്രവർത്തിക്കും. ലോക്ക്ഡൗൺ നിബന്ധനകൾ പാലിച്ച് ഉപഭോക്താക്കൾക്ക് വെള്ളക്കരം അടയ്ക്കാൻ ക്യാഷ് കൗണ്ടറുകളിൽ എത്താവുന്നതാണ്. 

പണം അടയ്ക്കാൻ എത്തുന്നവർ മാസ്ക് നിർബന്ധമായും ധരിക്കണം. സാമൂഹിക അകലം പാലിച്ച് ക്യൂ നിൽക്കേണ്ടതാണ്. കൗണ്ടറുകളിൽ ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കും. വെള്ളക്കരം ഓൺലൈനിൽ അടയ്ക്കാൻ https://epay.kwa.kerala.gov.in/ എന്ന വെബ് സൈറ്റ് ലിങ്ക് സന്ദർശിക്കാവുന്നതാണ്. 

ഓൺലൈൻ വഴി വെള്ളക്കരമടയ്ക്കുമ്പോൾ ബിൽ തുകയുടെ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. 2000 രൂപയിൽ കൂടുതലുള്ള എല്ലാ ബില്ലുകളും ഓൺലൈൻ വഴി അടയ്ക്കേണ്ടതാണെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Follow Us:
Download App:
  • android
  • ios