തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മൂവായിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 12 ജില്ലകളിലും പ്രതിദിന കൊവിഡ് കേസുകൾ നൂറ് കടന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ആഴ്ചകളായി കൊവിഡ് ഭീതിയിൽ തുടരുന്ന തിരുവനന്തപുരത്ത് കൊവിഡ് വ്യാപനത്തിന് ഒരു കുറവും വന്നിട്ടില്ലെന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയിലെ കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് പൊതുവേ കൊവിഡ് വ്യാപനം കുറഞ്ഞ നിലയിലുള്ള ജില്ലകൾ വയനാടും, ഇടുക്കിയുമാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി അൻപതിൽ താഴെ കൊവിഡ് കേസുകളാണ് വയനാട്ടിൽ റിപ്പോർട്ട് ചെയ്യുന്നത്.