അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. കൊറോട്ടുകൂടി വീട്ടില്‍ അമ്മിണിയാണ് മരിച്ചത്. 64 വയസായിരുന്നു. വീടിന് സമീപത്ത് കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ഇടിമിന്നലേറ്റത്.

അതേസമയം ഇടുക്കി ഭൂമിയാം കുളത്ത് ഇടിമിന്നൽ ഏറ്റ് അഞ്ച് പശുക്കൾ ചത്തു. ഭൂമിയാം കുളം കാളവനാട്ടു  ഡൊമിനിക്കിന്‍റെ  രണ്ട് പശുക്കളും അച്ചാരു കുടിയിൽ  സൂസമ്മയുടെ രണ്ട് പശുക്കളും  ഒരുകിടാവുമാണ്  ഇടിമിന്നലേറ്റ് ചത്തത്.