കൊച്ചി: 1934 ലെ സഭ ഭരണഘടനയുടെ യഥാർത്ഥ രേഖ ഹാജരാക്കാൻ ഓർത്തഡോക്സ് സഭയോട് വീണ്ടും ആവശ്യപ്പെടണം എന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം സർക്കാരിന് കത്തു നൽകി. യാക്കോബായ  സഭാ ട്രസ്റ്റി സി കെ ഷാജി അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കത്തയച്ചത്.

ഭരണഘടനയുടെ യഥാർത്ഥ പകർപ്പ് ഹാജരാക്കാൻ ആവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ഓഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തീയതി ഓർത്തഡോക്സ് സഭക്ക് കത്തയച്ചിരുന്നു. എന്നാൽ സഭ ഇത് ഹാജരാക്കിയില്ല. ഇതേ തുടർന്നാണ് യാക്കോബായ സഭ സർക്കാരിന് കത്തയച്ചത്. ഭരണ ഘടനയുടെ യഥാർത്ഥ കോപ്പി തങ്ങളുടെ കൈവശമുണ്ടെന്നും യാക്കോബായ സഭ അറിയിച്ചിട്ടുണ്ട്.