Asianet News MalayalamAsianet News Malayalam

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അല‍ർട്ട്: വടക്കൻ ജില്ലകളിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ജൂൺ 16-ന് സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

yellow alert declared in six districts
Author
Thiruvananthapuram, First Published Jun 12, 2020, 3:01 PM IST

തിരുവനന്തപുരം: വടക്കൻ കേരളത്തിലും മധ്യകേരളത്തിലും കാലവർഷം ശക്തം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് സംസ്ഥാനത്തെ കാലവർഷത്തെ വീണ്ടും സജീവമാക്കിയത്. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
 
എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് - ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ ജൂൺ 13-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 14-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് ബാധകമാണ്.  ജൂൺ 15-ന്ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലും  യെല്ലോ അലർട്ടുണ്ട്.

ജൂൺ 16-ന് സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. സംസ്ഥാനത്തെ 11 ജില്ലകളിൽ യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ,കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അന്ന് യെല്ലോ അല‍ർട്ട് ബാധകമാണ്. 
 

Follow Us:
Download App:
  • android
  • ios