റോഡ് മുറിച്ച് കടക്കുന്നതിനിടെ ബെെക്കിടിച്ച് വീണുപോയ കുട്ടിയാനയെ തിരിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായി. നടുറോഡില്‍ കുട്ടിയാനയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. കിഴക്കൻ തായ്‌ലൻഡിലെ ചന്തബുരി പ്രവിശ്യയിലുള്ള റോഡിൽ വച്ചാണ്  ആനക്കുട്ടിക്ക് സിപിആർ നൽകുന്നത്.

26 വർഷത്തെ തന്‍റെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരമൊരു സംഭവം ആദ്യമെന്നു രക്ഷാ പ്രവർത്തകൻ മാന ശ്രിവറ്റ് പറഞ്ഞു. ആനക്കൂട്ടത്തോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ഒരു ബൈക്കിടിച്ചാണ് കുട്ടിയാനയ്ക്ക് പരിക്കേറ്റത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മന ശ്രിവറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

നടുറോഡില്‍ ബോധരഹിതനായി കിടക്കുന്ന കുട്ടിയാനയുടെ ദേഹത്ത് രണ്ട് കൈയും ഉപയോഗിച്ച് തുടര്‍ച്ചയായി അമര്‍ത്തി സിപിആര്‍ നല്‍കുന്ന വീഡിയോയാണ് വെെറലായിരിക്കുന്നത്.  നിമിഷങ്ങള്‍ക്കകം കുട്ടിയാനയ്ക്ക് ബോധം തിരിച്ചുകിട്ടുകയും ചെയ്തു. ഇതോടെ, മറ്റൊരു വാഹനം കൊണ്ടുവന്ന ആനയെ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റി. സുഖംപ്രാപിച്ചശേഷം വീണ്ടും ആനക്കൂട്ടത്തിലേക്കു തിരിച്ചയച്ചു.

' ഇതുപോലൊരു സന്ദർഭം ജീവിതത്തിൽ ആദ്യമായിട്ടാണ്. ബൈക്കിടിച്ച് വീണ ആനക്കുട്ടിയ്ക്ക് സിപിആർ നൽകുമ്പോൾ അധികം അകലെയല്ലാതെയുണ്ടായിരുന്നു ആനക്കൂട്ടം. തള്ളയാനയും മറ്റാനകളും അവിടെ നിന്ന് ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. അവ ആക്രമിക്കാൻ വരുമോ എന്നതായിരുന്നു എന്റെ ഭയം...' -  മാന ശ്രിവറ്റ് പറഞ്ഞു. 

പൂച്ച ശല്യപ്പെടുത്തുന്നത് വകവയ്ക്കാതെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തക; വീഡിയോ വൈറല്‍