എ-രക്തഗ്രൂപ്പ്

എ-രക്തഗ്രൂപ്പിലുള്ളവര്‍ മറ്റുള്ളവര്‍ക്ക് പ്രിയങ്കരരായിരിക്കും. ഇവര്‍ക്ക് ഒരു ബൃഹത്തായ സുഹൃദ് വലയം തന്നെയുണ്ടായിരിക്കും. ഇത്തരക്കാര്‍ അവരുടെ വികാരങ്ങള്‍ എല്ലാവരുടെയും മുന്നില്‍ വെളിപ്പെടുത്താറില്ല. എന്നാല്‍ ഇത് ഇത്തരക്കാര്‍ക്ക് മാനസികസമ്മര്‍ദ്ദം ഉണ്ടാക്കാറുണ്ട്. 

ബി-രക്തഗ്രൂപ്പ്

ബി-രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് പലപ്പോഴും മാറുന്ന സ്വഭാവമായിരിക്കും. ഇവര്‍ക്ക് നല്ല സുഹൃത്തുക്കള്‍ ഉണ്ടാകും, ഇവര്‍ നല്ല കേഴ്‌വിക്കാരായിരിക്കും. ഇവര്‍ ഇവരുടേതായ പ്രശ്‌നങ്ങളെ പുറത്ത് കാണിക്കില്ല. ഇവരുടെ ശരീര ഭാഷ കൊണ്ട് ഇവരെ മറ്റുള്ളവര്‍ക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരക്കാര്‍ സൈക്കാര്‍ട്ടിസ്റ്റ്, ഡിറ്റക്ടീവ്., പത്രപ്രവര്‍ത്തനം എന്നീ തൊഴില്‍ മേഖലയില്‍ ശോഭിക്കുന്നവരായിരിക്കും.

എബി-രക്തഗ്രൂപ്പ്

എബി രക്തഗ്രൂപ്പ് വളരെ വിരളമായ രക്തഗ്രൂപ്പാണ്. ഇവര്‍ സമൂഹവുമായി വളരെ ബന്ധം പുലര്‍ത്തുന്നവരായിരിക്കും. ഇത്തരക്കാര്‍ വിദ്യാഭ്യാസത്തില്‍ വളരെയധികം മുന്‍പന്തിയിലായിക്കും. 

ഒ-രക്തഗ്രൂപ്പ്

മത്സരബുദ്ധിയോട് കൂടിയവരാണ് ഇത്തരക്കാര്‍. സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ ഇത്തരക്കാര്‍ മിടുക്കരായിരിക്കും. അക്കൗണ്ടന്റ്, രാഷ്ട്രീയം, ബിസിനസ് എന്ന മേഖലയില്‍ ഇത്തരക്കാര്‍ ശോഭിക്കും. 

ആര്‍എച്ച് നെഗറ്റീവ്

ആര്‍എച്ച് നെഗറ്റീവ് രക്തഗ്രൂപ്പ് ഉള്ളവര്‍ക്ക് വളരെ ഉയര്‍ന്ന ബുദ്ധികൂര്‍മ്മതയായിരിക്കും.