വിവാഹം സ്വര്‍ഗത്തില്‍ വെച്ച് നടക്കുമെന്നെല്ലാം പറയുന്നതെല്ലാം വെറുതെ. കണ്ടു മുട്ടി മണിക്കൂറുകള്‍ക്കുളളില്‍ വിവാഹം ചെയ്തിരിക്കുകയാണ് രണ്ട് ഫേസ്ബുക്ക് സുഹൃത്തുക്കള്‍. ബംഗാള്‍ സ്വദേശികളായ സുധീപ് ഘോഷല്‍, പ്രിദമ ബാനര്‍ജി എന്നിവരാണ് നേരിട്ട് കണ്ടുമുട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹം ചെയ്തത്.

നാലുമാസങ്ങള്‍ മുമ്പായിരുന്നു ഇരുവരും ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായത്. എന്നാല്‍ ജോലിത്തിരക്കുകള്‍ കാരണം ഇരുവര്‍ക്കും നേരിട്ടുകാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അതിനാല്‍ മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയുമായിരുന്നു ഇരുവരും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്.

എന്നാല്‍ കഴിഞ്ഞ ഗുര്‍ഗാപൂജ ദിനത്തില്‍ ഇരുവരും യാദൃശ്ചികമായി പരസ്പരം കണ്ടുമുട്ടി. അവിടെ വെച്ച് സുധീപ് പ്രിദമയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തുടര്‍ന്ന് പ്രിദമ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

പ്രിദമയുടെ നെറ്റിയില്‍ സിന്ദൂരമണിയിച്ചാണ് ഇരുവരും വിവാഹിതരായത്. ആചാരങ്ങളിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ലെന്നും നെറ്റിയില്‍ സിന്ദൂരമണിയിക്കണമെന്ന്പ്രിദമ ആവശ്യപ്പെട്ടതിനാല്‍ അങ്ങനെ ചെയ്ത് ഞങ്ങള്‍ വിവാഹിതരായി എന്നാണ് ഇതേക്കുറിച്ച് സുധീപ് പറയുന്നത്. ഒരു ഒപ്റ്റിക് ബ്രാന്‍റ് ഷോറുമില്‍ ജോലി ചെയ്യുകയാണ് സുധീപ്. ബൂട്ടിക് ഉടമയാണ് പ്രിദമ. മാതാപിതാക്കള്‍ വിവാഹത്തെ അംഗീകരിച്ചതായും ഇരുവരും പറഞ്ഞു.