ഉണ്ടാക്കാൻ വേണ്ട ചേരുവകൾ :

ബ്രൗൺ ബ്രഡ്  / റാഗി ബ്രഡ് - 2 സ്ലൈസ് 
കൂൺ - 1/2 കപ്പ്‌ 
സ്പിനാച്ച്(  പാലക്ക് ചീര) - 1/2 കപ്പ്‌ 
കശുവണ്ടി - 10 എണ്ണം( റോസ്റ്റ്  ചെയ്തതു)
മുട്ട - 1 എണ്ണം (സ്ക്രമ്പൽ ചെയ്തതു)
ചീസ് - 2 സ്ലൈസ് 
വെണ്ണ- ആവശ്യത്തിന്
കുരുമുളക്- 1 നുള്ള് (വേണമെങ്കിൽ)

തയ്യാറാക്കുന്ന വിധം :

ആദ്യം കൂണും പാലക്ക് ചീരയും വെണ്ണയിൽ സോർട്ട് ചെയ്തു എടുക്കുക. ശേഷം കശുവണ്ടി തരി തരിയായി പൊടിച്ചെടുക്കുക. ശേഷം മുട്ട വെണ്ണയിൽ സ്ക്രമ്പൽ ചെയ്തു എടുക്കുക. ആവശ്യത്തിന് ഉപ്പും വേണമെങ്കിൽ അല്പം കുരുമുളകും ചേർക്കാം. ശേഷം ബ്രഡ് സ്ലൈസിൽ ഒരു സ്ലൈസ് ചീസ് വെച്ച് സോർട് ചെയ്ത കൂണും, പാലക്ക് ചീരയും സ്ക്രമ്പൽ ചെയ്ത മുട്ട, പൊടിച്ച കശുവണ്ടി എന്നിവ വെച്ച് ഒരു സ്ലൈസ് ചീസ് കൂടി വെച്ച ശേഷം രണ്ടാമത്തെ ബ്രഡ് സ്ലൈസ് വെച്ച് കവർ ചെയ്തു ഒന്ന് ടോസ്റ്റ് ചെയ്തു എടുക്കുക. ശേഷം രണ്ടായി മുറിച്ചു വിളമ്പാം. ഇത് കുട്ടികൾക്ക് ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ് ആയിരിക്കും.


തയ്യാറാക്കിയത്: അഡ്വ: പിങ്കി കണ്ണൻ

തിരുവനന്തപുരം