Asianet News MalayalamAsianet News Malayalam

ഹൃദ്രോഗം നേരത്തെ തിരിച്ചറിയാൻ ചില വഴികൾ

ഹൃദയസ്തംഭനം ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ്. ഇത് സംഭവിക്കുമ്പോൾ ആ ആർട്ടറിയിൽ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാക്കുന്നു. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആർട്ടറീസിനെ കൊറോണറി ആർട്ടറി എന്നു പറയുന്നു. കൊറോണറി ഹാർട്ട് ഡിസീസ് അഥവാ കൊറോണറി ആർട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്.

should know heart disease symptoms
Author
Trivandrum, First Published Sep 29, 2018, 4:45 PM IST

ഹൃദയസ്തംഭനം എന്നാൽ എന്താണ്. എങ്ങനെയാണ്  ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഇതിനെ കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. ഹൃദയസ്തംഭനം ഉണ്ടാകുന്നത് ഹൃദയത്തിലേക്കുള്ള രക്തം എത്തിക്കുന്ന ആർട്ടറികളിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോഴാണ്. ഇത് സംഭവിക്കുമ്പോൾ ആ ആർട്ടറിയിൽ നിന്നും രക്തം ലഭിക്കുന്ന ഹൃദയത്തിന്റെ ഭാഗം തകരാറിലാക്കുന്നു. 

ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ആർട്ടറീസിനെ കൊറോണറി ആർട്ടറി എന്നു പറയുന്നു. കൊറോണറി ഹാർട്ട് ഡിസീസ് അഥവാ കൊറോണറി ആർട്ടറി ഡിസീസ് എന്ന അവസ്ഥയെ ആണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. ഈ അസുഖം, കൊറോണറി ആർട്ടറിയുടെ അകത്തെ ഭിത്തിയിൽ കൊഴുപ്പ് (ഫാറ്റ്) അടിഞ്ഞുകൂടി പ്ളേക് ഉണ്ടാകുന്നു. ഈ പ്ളേക് ചിലപ്പോൾ രക്തം കട്ടപിടിക്കാൻ കാരണമാകുന്നു. ഈ ബ്ലോക്ക് രക്തം ആർട്ടറിയിൽകൂടെ ഹൃദയത്തിൽ എത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

‌ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

നെഞ്ചിൽ വേദന, ഭാരം കയറ്റിവച്ച പോലെ തോന്നുക, അസ്വസ്ഥത, അരയ്ക്കു മുകളിൽ ഉള്ള മറ്റുഭാഗങ്ങളിൽ അതായത് കൈകളിൽ, പുറത്ത്, കഴുത്തിൽ, താടിയെല്ലിൽ അല്ലെങ്കിൽ വയറ്റിൽ വേദന, തുടിപ്പ്, അല്ലെങ്കിൽ അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛർദ്ദിക്കാൻ തോന്നുക, ഛർദ്ദിക്കുക, ഏമ്പക്കം വിടുക, അല്ലെങ്കിൽ നെഞ്ചെരിച്ചിൽ ഇതൊക്കെയാണ് ഹാർട്ട് അറ്റാക്ക് വരുന്ന സമയത്ത് ആളുകൾക്ക് സാധാരണ അനുഭവപ്പെടുന്നത്. വിയർക്കുകയോ തണുപ്പ് തോന്നുകയോ ചെയ്യുക, ഈർപ്പമുള്ള ചർമം, വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം. തല കറക്കം അല്ലെങ്കിൽ ഒരു മന്ദത അനുഭവപ്പെടൽ ഇത്തരത്തിലുള്ള ലക്ഷണങ്ങളും പൊതുവേ ഉണ്ടാകാറുണ്ട്. 

നേരത്തെ തിരിച്ചറിയാൻ

ഹൃദ്രോഗത്തിന് പ്രധാനകാരണം പുകവലിയും വ്യായാമമില്ലായുമാണ്. അപകടഘടകങ്ങൾ വച്ചുള്ള പലതരം സ്കോറിംഗുകളാണു ഹൃദ്രോഗസാധ്യത അനുമാനിക്കാനും പ്രതിരോധ ചികിത്സ ആസൂത്രണം ചെയ്യാനും ചികിത്സകരെ സഹായിക്കുന്നത്.ഒരു അപായഘടകവും പ്രബലമല്ലാത്ത ഒരു നാൽപതു വയസുകാരന്റെ പത്തു വർഷത്തേക്കുള്ള ഹൃദ്രോഗസാധ്യത പത്തുശതമാനത്തിൽ താഴെയാണ്. എന്നാലയാളുടെ ബിപി 160—ൽ കൂടുകയും കൊളസ്ട്രോൾ 250mg/dlൽ കൂടുകയും ചെയ്താൽ ഈ സാധ്യത 20 ശതമാനമാകുന്നു. പ്രമേഹം കൂടി ബാധിച്ചാൽ ഇതു 30 ശതമാനമാകും. 

ഒപ്പം പുകവലിയും കൂടി ആരംഭിച്ചാൽ ഇതു 40 ശതമാനമായി കൂടും. 50 വയസ്സുള്ള പുരുഷൻ. പത്തു വർഷമായി പ്രമേഹമുണ്ട്. ദിവസം ഏതാണ്ട് 10 സിഗരറ്റു വലിക്കും. ടോട്ടൽ കൊളസ്ട്രോളും ഹൃദയാഘാതസാധ്യത കുറയ്ക്കുന്ന നല്ല കൊളസ്ട്രോളായ HDL കൊളസ്ട്രോളും തമ്മിലുള്ള അനുപാതം ഏഴാണ്. ബി. പി. 154/94. ഇദ്ദേഹത്തിന്റെ അടുത്ത അഞ്ചു വർഷത്തേക്കുള്ള ഹൃദ്രോഗസാധ്യത 30 ശതമാനമാണ്. 

40 വയസ്സുള്ള സ്ത്രീ. പ്രമേഹമില്ല ടോട്ടൽ കൊളസ്ട്രോളും HDL കൊളസ്ട്രോളും തമ്മിലുള്ള അനുപാതം മൂന്ന്. ബി. പി 136/82. പുകവലിയില്ല. ഇവരുടെ അടുത്ത അഞ്ചു കൊല്ലത്തെ ഹൃദ്രോഗസാധ്യത 2.5 ശതമാനത്തിലും താഴെ മാത്രം. ഇങ്ങനെ അപായഘടകങ്ങളുടെ തോതുവച്ചുതന്നെ നമുക്കു ഹൃദ്രോഗസാധ്യത തിരിച്ചറിയാൻ സാധിക്കും.

ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം

 കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണവും വറുത്ത ഭക്ഷണങ്ങളും ഒഴിവാക്കുക. റെഡ് മീറ്റ് അധികം കഴിക്കാതെ ശ്രദ്ധിക്കുക. പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൊഴുപ്പു കുറഞ്ഞ പാലുൽപ്പന്നങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ് .

ഭാരക്കൂടുതൽ ഉണ്ടെങ്കിൽ ശരീരഭാരം കുറയ്‌ക്കുക. ശരീരഭാരം കുറയ്ക്കുന്നത് അടുത്ത ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഒപ്പം നിങ്ങളെ ഉന്മേഷത്തോടെ ഇരിക്കാൻ സഹായിക്കുന്നു. കൂടുതൽ ആക്റ്റീവായിരിക്കാൻ ശ്രദ്ധിക്കുക. നടത്തം, പൂത്തോട്ട പരിപാലനം, അതുല്ലെങ്കിൽ മനസ്സിനും ശരീരത്തിനും സന്തോഷവും ഉന്മേഷവും നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. 
 

Follow Us:
Download App:
  • android
  • ios