ലോകത്തിലെ ഏറ്റവും പഴക്കമുളള പവിഴം അബുദാബിയില്‍ കണ്ടെത്തി. 8000 വര്‍ഷം പഴക്കമുള്ള പവിളഴമാണിതെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. മറാവ ദ്വീപില്‍ നടത്തിയ ഖനനത്തിലാണ് പവിഴം കണ്ടെത്തിയത്.

നവീന ശിലായുഗത്തില്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ലിന്‍റെ രൂപങ്ങളും വിവിധ തരം മുത്തുകളും പിഞ്ഞാണങ്ങളും ഖനനത്തില്‍ ലഭിച്ചിട്ടുണ്ട്. ഈ 'അബുദാബി പേള്‍' ഒക്ടോബര്‍ 30ന്  പ്രദര്‍ശനത്തിന് വെയ്ക്കുമെന്നും അധികൃതര്‍ പറഞ്ഞു.