ഗ്രീക്ക് കൗമാരക്കാർക്കിടയിൽ കോണ്ടം ഉപയോഗം കുറയുന്നുവെന്ന് സർവേ. ഏഥൻസിലെ യൂണിവേഴ്‌സിറ്റി മെന്റൽ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ഇപിപിഎസ്ഐ) ​ഗവേഷകർ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 

15 വയസുള്ള കുട്ടികളുടെ ലൈംഗിക സ്വഭാവം നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർവേ നടത്തിയത്. 2002നും 2018 നും ഇടയിൽ കോണ്ടം ഉപയോഗത്തിന്റെ നിരക്ക് 86.9 ശതമാനത്തിൽ നിന്ന് 75.6 ശതമാനമായി കുറഞ്ഞുവെന്ന് സർവേയിൽ പറയുന്നു.

2018 ൽ, 15 വയസ് പ്രായമുള്ള നാല് കുട്ടികളിൽ ഒരാൾ (26.4 ശതമാനം) ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി സർവേയിൽ പറയുന്നു.