Asianet News MalayalamAsianet News Malayalam

വെബ്സൈറ്റുകളിലെ പോൺ വീഡിയോകള്‍ കാണുന്നവരുടെ ശ്രദ്ധയ്ക്ക്; അപകടം നിങ്ങളെ കാത്തിരിക്കുന്നു...

ഹാക്കര്‍മാരുടെ കാലമാണല്ലോ ഇത്. അശ്ലീല വെബ്സൈറ്റുകളിൽ കയറി പോൺ വീഡിയോകള്‍ കാണുന്നവരെ മാത്രം പിന്തുണ്ടരുന്ന ഹാക്കര്‍മാരുമുണ്ട്.  ഇത്തരം ഹാക്കര്‍മാരുടെ ഭീഷണികളും പലരും നേരിട്ടിട്ടുണ്ടാകും. എന്നാല്‍ ഇത് അങ്ങനെ നിസാരമായി കാണേണ്ട കാര്യമല്ല എന്നാണ് പുതിയൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

Hackers can capture video of people using porn websites
Author
Thiruvananthapuram, First Published Nov 17, 2019, 9:59 AM IST

ഹാക്കര്‍മാരുടെ കാലമാണല്ലോ ഇത്. അശ്ലീല വെബ്സൈറ്റുകളിൽ കയറി പോൺ വീഡിയോകള്‍ കാണുന്നവരെ മാത്രം പിന്തുണ്ടരുന്ന ഹാക്കര്‍മാരുമുണ്ട്.  ഇത്തരം ഹാക്കര്‍മാരുടെ ഭീഷണികളും പലരും നേരിട്ടിട്ടുണ്ടാകും. എന്നാല്‍ ഇത് അങ്ങനെ നിസാരമായി കാണേണ്ട കാര്യമല്ല എന്നാണ് പുതിയൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

ഇത്തരം ഹാക്കര്‍മാര്‍  പോൺ വീഡിയോകള്‍ കാണുന്നവരുടെ ദൃശ്യങ്ങള്‍ അവരുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ വഴി പകര്‍ത്തിയെടുക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. കംപ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരായ പ്രൂഫ്‌ പോയിന്റാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന 'PsiXBot' എന്ന സോഫ്റ്റ്‌വെയറാണ് ഹാക്കര്‍മാരെ ഇതിന് സഹായിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വീഡിയോകളോ പാട്ടുകളോ മറ്റും ഡൗണ്‍ലോഡ് ചെയ്യുമ്പോഴെല്ലാം 'PsiXBot' നിങ്ങളുടെ കംപ്യൂട്ടറില്‍ കടന്നുകൂടാം. 

ഹാക്കര്‍മാര്‍ വീഡിയോ റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍  പിന്നെ ഭീഷണി സന്ദേശങ്ങള്‍ അയക്കും. പണം തന്നില്ലെങ്കില്‍ അശ്ലീല സൈറ്റ് കാണുന്ന വീഡിയോയും തിരച്ചില്‍ ഹിസ്റ്ററിയുമെല്ലാം ബന്ധുക്കള്‍ക്ക് അയക്കുമെന്നായിരിക്കും ഭീഷണി. എന്നാല്‍ ഇത്തരം ഹാക്കര്‍മാര്‍ക്ക് പണം നല്‍കരുതെന്നാണ് സുരക്ഷാ ഉപദേശകര്‍ പറയുന്നത്.
 
Follow Us:
Download App:
  • android
  • ios