കൊവിഡ് കാലത്തെ പ്രണയവും തുറന്നുപറച്ചിലും കൂടി വൈറലാവുകയാണ് ഇന്റര്‍നെറ്റില്‍. കൊവിഡ് കാരണം വീട്ടില്‍ കഴിയുന്നതിനിടെ തന്റെ വീടിന്റെ മുകളില്‍ ഇരിക്കുമ്‌പോഴാണ് കൊഹെന്‍ പെണ്‍കുട്ടിയെ കാണുന്നത്. അടുത്തുപോകാനോ സംസാരിക്കാനോ കഴിയുന്നതല്ല ലോകത്തിലെയും പ്രത്യേകിച്ച് ന്യൂയോര്‍ക്കിലെയും സാഹചര്യം. അതുകൊണ്ടുതന്നെ തന്റെ പ്രണയം തുറന്നുപറയാന്‍ കോഹന്‍ ഒരു വഴി കണ്ടെത്തി, ഡ്രോണ്‍! 

വീടിന്വ തൊട്ടടുത്തുള്ള വീടിന് മുകളില്‍ നൃത്തം ചെയ്യുകയായിരുന്നു അവള്‍. തന്റെ ഫോണ്‍ നമ്പര്‍ അയാള്‍ ഡ്രോണ്‍ ഉപയോഗിച്ച് അവള്‍ക്ക് നല്‍കി. ആദ്യം അവള്‍ക്ക് നേരെ കൈവീശി, അവള്‍ തിരിച്ച് കൈവീശിയതോടെ അയാള്‍ േേഡ്രാണ്‍ ഉപയോഗിച്ചു. ടോറി സിന്നെറല്ല എന്നാണ് അവളുടെ പേരെന്ന് കോഹെന്‍ പിന്നീട് കണ്ടെത്തി. 

''ഞാന്‍ ഇതുവരെ ആരുമായും പ്രണയത്തിലൊന്നുമായിട്ടില്ല. വെറുതെ സംസാരിക്കാം എന്നെ കരുതിയിരുന്നുള്ളു. വീട്ടില്‍ അടച്ചിരുന്നതോടെ ആളുകളോട് സംസാരിക്കാന്‍ തോന്നിതുടങ്ങി.'' - കോഹെന്‍ പറഞ്ഞു. 

ടോറി ഡ്രോണിലൂടെ കിട്ടിയ നമ്പറിലേക്ക് മെസ്സേജ് അയച്ചു. ഇരുവരും തമ്മില്‍ ഡേറ്റ് ആരംഭിച്ചു. ഇരവരും തങ്ങളുടെ വീടിന് മുകളിലിരുന്ന് വീഡിയോ കോള്‍ ചെയ്തു. ഒറ്റയ്ക്ക് എങ്കിലും ഒരുമിച്ച് വീഡിയോ കോളിലൂടെ ആഹാരം കഴിച്ചു. കോറന്റൈനില്‍ ഇങ്ങനെയും ഡേറ്റ് സാധ്യമാണെന്ന് പറയുന്നു ഇവര്‍. 

തന്റെ സാഹസികതയുടെ വീഡിയോയും കോഹെന്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്. അറുപത് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.