ഫയർ & സേഫ്റ്റി, ലിഫ്റ്റ് ടെക്നോളജി, ഫൈബർ ഒപ്റ്റിക്സ് തുടങ്ങിയ നൂതന തൊഴിൽ പരിശീലനത്തിലൂടെ വൻ തൊഴിലവസരങ്ങൾക്ക് വഴി തുറക്കുന്ന സ്ഥാപനമാണ് എൻഐഎഫ്ഇ. ഇവിടെത്തെ പരിശീലനത്തിലൂടെ നിരവധിയാളുകളാണ് ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യുന്നത്.1992 ൽ സ്ഥാപിതമായ എൻഐഎഫ്ഇക്ക് ഇന്ത്യയിലുടനീളം 70 ലധികം ശാഖകളുണ്ട്. 

എൻഐഎഫ്ഇ കോഴ്സുകൾ

1)ഫയർ & സേഫ്റ്റി

അഗ്നിബാധ കൊണ്ടുണ്ടാകുന്ന അപകടങ്ങളുടെ സാധ്യത മനസിലാക്കി പ്രവർത്തിക്കുക, ഇന്ത്യയിലും വിദേശത്തുമുള്ള അഗ്നി സംരക്ഷണ സംവിധാനങ്ങൾ മനസിലാക്കുക. ജോലിസ്ഥലത്തെ സുരക്ഷ, അഗ്നിശമന സേന എന്നിവയിൽ പ്രവർത്തിക്കാൻ ആവശ്യമായ കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഫയർ ആന്റ് സേഫ്റ്റി കോഴ്സിലൂടെ ലക്ഷ്യമിടുന്നത്. ഓയിൽ കമ്പനികൾ, ഓട്ടോമൊബൈൽസ്, നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയവയിലെല്ലാം ഫയർ & സേഫ്റ്റി പ്രൊഫഷണലുകൾക്ക് മികച്ച അവസരങ്ങളാണുളളത്.

2)ലിഫ്റ്റ് ടെക്നോളജി

ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും സംവിധാനം മനസിലാക്കുക, അത് കമ്മീഷൻ ചെയ്യുക തുടങ്ങിയ കാര്യങ്ങളിലെ പ്രായോഗിക പരിജ്ഞാനം ഉറപ്പാക്കുകയെന്നതാണ് ലിഫ്റ്റ് ടെക്നോളജിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുവാൻ മികച്ച ജോലിക്കായി  ലിഫ്റ്റ് ടെക്നോളജി കോഴ്‌സുകൾ സഹായിക്കും

3)ഫൈബർ ഒപ്റ്റിക്സ്

ഫൈബർ ഒപ്റ്റിക്സ് എഞ്ചിനീയറിംഗ് മേഖലയിൽ ശുഭകരമായ ഒരു ഭാവിയാണ് ഈ കോഴ്സിലൂടെ ഞങ്ങൾ ഉറപ്പാക്കുന്നത്. നിരവധി തൊഴിലവസരങ്ങളാണ് ഇന്ന് ഫൈബർ ഒപ്റ്റിക്സ് മേഖലയിൽ കാത്തിരിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

'എൻഐഎഫ്ഇ' യുടെ പ്രത്യേകതകൾ

നാഷ്ണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷനും, സ്കിൽ ഇന്ത്യയും അംഗീകരിച്ച അംഗീകൃത സർ‌ട്ടിഫിക്കേഷനുളള സ്ഥാപനമാണ് 'എൻഐഎഫ്ഇ'

നിങ്ങളുടെ സാങ്കേതിക കഴിവ് പ്രദർശിപ്പിക്കാനും തൊഴിലുടമകളിലേക്ക് നേരിട്ട് പ്രവേശിക്കാനും അനുവദിക്കുന്ന പ്ലാറ്റ്ഫോം

ഉയർന്ന നിലവാരമുള്ളതും നൂതനവുമായ പരിശീലനത്തിലൂടെ വ്യക്തമായ തൊഴിൽ പാത ഉറപ്പാക്കുന്നു.