Asianet News MalayalamAsianet News Malayalam

ഓണത്തിന് താരം കസവ് വസ്ത്രങ്ങൾ തന്നെ...

കേരള സാരിയും സെറ്റും മുണ്ടും വേണ്ടാത്തവർക്ക് ‘ഓണം മൂഡുള്ള’ അനാർക്കലി സ്യൂട്ടും സൽവാറും വിപണിയിൽ ലഭ്യമാണ്. 500 രൂപ മുതൽ ഭേദപ്പെട്ട കസവു സാരിയും സെറ്റും മുണ്ടും ഇന്ന് ലഭിക്കും. 

onam kasavu dress demand trend saree and churidar
Author
Trivandrum, First Published Aug 23, 2019, 2:11 PM IST

ഓണത്തിന് ഏത് വസ്ത്രത്തിനാണ് ഏറ്റവും കൂടുതൽ ഡിമാന്റ് എന്ന് ചോദിച്ചാൽ ആദ്യം പറയുക കസവ് വസ്ത്രങ്ങൾ തന്നെയാകും. കസവ് സാരിയും കസവ് മുണ്ടും ഇല്ലാത്തൊരു ഓണത്തിനെ കുറിച്ച് ചിന്തിക്കാൻ പോകും പറ്റില്ല.ഇന്ന് ഓഫ്‌ വൈറ്റ് നിറവും സ്വർണക്കസവും എന്ന ഹിറ്റ് ജോഡിയെ വച്ച് പലവിധ പരീക്ഷണങ്ങളാണ് വസ്ത്രങ്ങളിൽ അരങ്ങേറുന്നത്. 

കേരള സാരിയും സെറ്റും മുണ്ടും വേണ്ടാത്തവർക്ക് ‘ഓണം മൂഡുള്ള’ അനാർക്കലി സ്യൂട്ടും സൽവാറും വിപണിയിൽ ലഭ്യമാണ്. ഓണം ആഘോഷങ്ങൾക്കായി കൂട്ടമായി കേരള സാരിയും കസവു മുണ്ടും വാങ്ങാനെത്തുന്നു കോളജ് വിദ്യാർത്ഥികൾ. 500 രൂപ മുതൽ ഭേദപ്പെട്ട കസവു സാരിയും സെറ്റും മുണ്ടും ഇന്ന് ലഭിക്കും. 

കസവുകരയില്ലാത്തത് 250 രൂപ മുതൽ. പ്ലെയിൻ സാരികൾ, വീതിയുള്ള ബോർഡറുള്ള സാരികൾ, പല്ലുവിലും ബോഡിയിലും പെയിന്റിങ് ഉള്ളവ എന്നിങ്ങനെ പലതുണ്ട് തിരഞ്ഞെടുക്കാൻ. ടിഷ്യു സാരികൾക്ക് പ്രിയം കൂടുതലാണ്. കോട്ടണിനൊപ്പം കസവു നൂലിഴകളും ചേർന്നതാണ് ഇതിന്റെ ബോ‍ഡി. പല്ലുവിലും ബോർഡറിലും മാത്രമായി ഒതുങ്ങിനിൽക്കില്ല സ്വർണത്തിളക്കം. 

6000 രൂപയുടെ മുകളിലേക്കാണ് വില. മ്യൂറൽ പെയിന്റിങ് ചെയ്ത സാരികൾ 2000 രൂപ മുതൽ. ഓഫ്‌ വൈറ്റ് നിറത്തിൽ സ്വർണനിറമുള്ള സീക്വൻസ് വർക്കും എംബ്രോയ്ഡറിയുമുള്ള സൽവാറുകളും ലെഹംഗകളും വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. ഷർട്ടിന്റെ നിറത്തിനിണങ്ങിയ കസവു മുണ്ടുകളാണ് പുരുഷൻമാരേറെയും തിര‍ഞ്ഞെടുക്കുന്നത്. 

Follow Us:
Download App:
  • android
  • ios