ഒറ്റനോട്ടത്തിൽ യഥാർത്ഥ നൂഡിൽസ് ഒരു ഹീലിന് മുകളിൽ വച്ചിരിക്കുന്നത് പോലെ തോന്നാം. പിന്നെയാണ് മനസ്സിലാകുന്നത് നൂഡിൽസിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ചെരിപ്പാണെന്ന്. എന്തായാലും കഴിഞ്ഞ ദിവസങ്ങളിൽ ഫാഷൻ ലോകത്ത് വൈറലായി ചുവടുവച്ചത്  ഈ നൂഡിൽസ് ചെരുപ്പാണ്. ഇറ്റാലിയൻ ആഡംബര ബ്രാന്റായ ബോട്ടേ​ഗ വെനറ്റോയാണ് ഈ പുതിയ ചെരുപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിലെ  ഡയറ്റ് പ്രദാ എന്ന ഫാഷൻ പേ‍ജാണ് ഈ ആഡംബര ചെരിപ്പിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ ഈ ഫോട്ടോയ്ക്ക് താഴേ രസകരമായ കമന്റുകൾ ചെയ്തിട്ടുണ്ട്. യഥാർത്ഥ നൂഡിൽസിനൊപ്പമാണ് നൂഡിൽസ് ചെരുപ്പും ചേർത്തു വച്ചിരിക്കുന്നതെന്നാണ് ഏറെ രസകരം.