Asianet News MalayalamAsianet News Malayalam

എപ്പോഴും മുഖത്ത് ദു:ഖഭാവം ; വ്യത്യസ്ത രോഗവുമായി ഒരു പൂച്ച

വെസ്റ്റ് ഇംഗ്ലണ്ടിലെ ഗ്ലസ്റ്റര്‍ഷെയര്‍ സ്വദേശിയായ ജോര്‍ജിനയുടെ പ്രിയപ്പെട്ട പൂച്ചയാണ് റ്റോബി. റ്റോബിയ്ക്ക് എപ്പോഴും മുഖത്ത് ദു:ഖഭാവമാണ്. 

The successor to sad internet feline Grumpy Cat has been found
Author
Thiruvananthapuram, First Published Jun 22, 2019, 8:20 PM IST

വെസ്റ്റ് ഇംഗ്ലണ്ടിലെ ഗ്ലസ്റ്റര്‍ഷെയര്‍ സ്വദേശിയായ ജോര്‍ജിനയുടെ പ്രിയപ്പെട്ട പൂച്ചയാണ് റ്റോബി. റ്റോബിയ്ക്ക് എപ്പോഴും മുഖത്ത് ദു:ഖഭാവമാണ്. എലേഴ്സ് ഡാലോസ് (Ehlers-Danlos syndrome EDS) എന്ന രോഗാവസ്ഥ കാരണമാണ് റ്റോബിയ്ക്ക് സങ്കടഭാവം എപ്പോഴും തോന്നുന്നത്. 

സുഹൃത്തില്‍ നിന്നാണ് ജോര്‍ജിന റ്റോബിയെ ദത്തെടുത്തത്. റ്റോബിയുടെ ചര്‍മ്മത്തെയാണ് ഈ രോഗം വളരെയധികം ബാധിച്ചിരിക്കുന്നത്. ചര്‍മ്മം ചുളുങ്ങിയ അവസ്ഥയിലാണ്.  മുഖത്തെ ചര്‍മ്മം ചുളുങ്ങി തൂങ്ങിക്കിടക്കുന്നു. അതുകൊണ്ടാണ് റ്റോബി എപ്പോഴും ദു:ഖിതനാണെന്ന് തോന്നുന്നത്.

The successor to sad internet feline Grumpy Cat has been found

എന്നാല്‍ റ്റോബി വളരെ സന്തോഷവാനാണെന്നാണ് ജോര്‍ജിന പറയുന്നത്. കിട്ടുന്നതെന്തും റ്റോബി കളിപ്പാട്ടമാക്കുമെന്നും എല്ലാവരോടും ഇണങ്ങുന്നവനാണ് ജോര്‍ജിന പറയുന്നു. 

Follow Us:
Download App:
  • android
  • ios