ഏതൊരു ബന്ധത്തിലായാലും തുറന്നുളള സംസാരം വളരെ പ്രധാനമാണ്. അത് പ്രണയമായാലും സൗഹൃദമായാലും ആശയവിനിമയം അല്ലെങ്കില്‍ ആരോഗ്യപരമായ സംസാരമാണ് ആ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നത്. അതുകൊണ്ടുതന്നെ എന്തും തുറന്നുസംസാരിക്കേണ്ടത് വളരെ അത്യാവശ്യവുമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും നമ്മള്‍ ചിലത് മറച്ചുവെയ്ക്കേണ്ടി വരും. അത് ആ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ വേണ്ടിയുമാകാം. അത്തരം രസകരമായ രഹസ്യങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടാകില്ലേ?

പ്രണയബന്ധത്തില്‍ പ്രത്യേകിച്ച് ചിലപ്പോഴെങ്കിലും ചില വാക്കുകളോ ചില കാര്യങ്ങളോ ബ്രേക്കപ്പില്‍ എത്തിച്ചേക്കാം. എല്ലാ ബന്ധങ്ങളും ഇങ്ങനെയാകണമെന്നില്ല കേട്ടോ.  കാമുകനോട് അല്ലെങ്കില്‍ കാമുകിയോട് എല്ലാം തുറന്നുപറയുന്ന സ്വഭാവത്തെ ബഹുമാനിച്ചുകൊണ്ട് തന്നെ പറയുന്നു... ചിലതെക്കെ പറയാതെ ഇരിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെയും ഉപദ്ദേശം. അത്തരം ചില രസകരമായ കാര്യങ്ങളെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.  സ്വന്തം കാമുകനോട് ഒരു പണ്‍കുട്ടി പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

നമ്മള്‍ എല്ലാവരും നമ്മുടെ മാതാപിതാക്കളുടെ കാര്യം വരുമ്പോള്‍ വളരെയധികം  പൊസസീവ്  ആകാറുണ്ട്. അതുകൊണ്ടുതന്നെ സംസാരിക്കുന്നയാളുടെ മാതാപിതാക്കളെ കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ പ്രതികരണവും ലഭിക്കും. പുരുഷന്മാരില്‍ പലര്‍ക്കും അമ്മമാര്‍ അവരുടെ ഒരു 'വീക്ക്നസ്' ആണ്. അതുകൊണ്ട് കാമുകിമാര്‍ അക്കാര്യം ഒന്ന് മനസ്സില്‍ വെയ്ക്കുന്നത് നല്ലതായിരിക്കും. 

 

രണ്ട്...

ചെറിയ ചെറിയ കാര്യങ്ങള്‍ പോലും നിങ്ങള്‍ പ്രണയിക്കുന്നയാളോട് പറയുമായിരിക്കും. അത് ആ ബന്ധത്തിന്‍റെ ദൃഢതയെ ആണ് സൂചിപ്പിക്കുന്നത്. എന്നാല്‍ നിങ്ങളുടെ ബെസ്റ്റ് ഫ്രഡ് പറഞ്ഞ രഹസ്യമൊക്കെ കാമുകനോട് പറയുന്നത് ശരിയാണോ? നിങ്ങളുടെ കാമുകനെ വിശ്വസിച്ചായിരിക്കും നിങ്ങള്‍ അത് പറഞ്ഞത് എന്നാല്‍ നിങ്ങളുടെ സുഹൃത്തിന് നിങ്ങളോടുള്ള വിശ്വാസത്തെ ചോദ്യം ചെയ്യല്‍ കൂടിയല്ലേ അത് എന്നും ഓര്‍ക്കുക. 

മൂന്ന്...

എപ്പോഴും കാമുകനോട് പണത്തെ കുറിച്ചും ചിലവുകളെ കുറിച്ചും സംസാരിക്കുന്നതും നല്ല ശീലമല്ല. അവരെ കൊണ്ട് എപ്പോഴും പണം ചിലവഴിപ്പിക്കുന്നതും നല്ലതല്ല.

നാല്...

ഭൂതകാലത്തെ കുറിച്ച് സംസാരിക്കുന്നത് പ്രണയബന്ധത്തില്‍ ഒട്ടും നല്ലതല്ല.  കാമുകനോട് അയാളുടെ മുന്‍കാമുകയോ കുറിച്ചുള്ള സംസാരികം അധികം അങ്ങോട്ട് ഇടുക്കാതിരിക്കുന്നതാവും നല്ലത്.