ആദ്യമായി തന്‍റെ പുരുഷസുഹൃത്തുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഒരു പെണ്‍കുട്ടി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് എന്തായിരിക്കും? ഈ വിഷയത്തില്‍ 'മാച്ച്.കോം' ഒരു പഠനം നടത്തി. അവിവാഹിതരായ 5000 പേരിലാണ് പഠനം നടത്തിയത്. 

അതില്‍ 79 ശതമാനം പേരും പറഞ്ഞത് സ്വതന്ത്രമായി മനസ്സുതുറന്ന് സംസാരിക്കാനുളള സാഹചര്യമാണ്  ആദ്യ കൂടിക്കാഴ്ചയില്‍  പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് എന്നാണ്. അതായത് മനസ്സിന് ഒരു ആശ്വാസമാണ് (feel comfortable)  അവര്‍ക്ക് ആ കൂടിക്കാഴ്ചയില്‍ ലഭിക്കേണ്ടത്. എന്തും തുറന്നു സംസാരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം എന്നാണ് പഠനം വ്യക്തമാക്കുന്നത്. 

ആദ്യ കൂടിക്കാഴ്ചയില്‍(dating) ഇവര്‍ ആഗ്രഹിക്കുന്ന മറ്റ് കാര്യങ്ങള്‍ പുരുഷസുഹൃത്ത് ഭക്ഷണത്തിന്‍റെ ബില്ല് അടയ്ക്കുക, അവര്‍ എത്താന്‍ വൈകിയാലും കാത്തുനില്‍ക്കുക, ആദ്യ കാഴ്ചയില്‍ ഹലോ പറയുമ്പോള്‍ ആലിംഗനം ചെയ്യുക എന്നിവയാണ് എന്നും പഠനം സൂചിപ്പിക്കുന്നു. ആദ്യ കൂടിക്കാഴ്ചയിലെ പുരുഷന്‍റെ ചില പെരുമാറ്റങ്ങളില്‍ ഇവര്‍ക്ക് അതൃപ്തിയും ഉണ്ടാകാം.

അത്തരം ചില പെരുമാറ്റങ്ങളാണ് അധിക സമയം ഫോണ്‍ നോക്കി ഇരിക്കുക, അവര്‍ക്ക് മാത്രം  ഇഷ്ടപ്പെട്ട  ഭക്ഷണം വാങ്ങുക, ഹോട്ടലിലെ വെയ്റ്ററിനോട് മോശമായി പെരുമാറുക എന്നിവ.