സ്വന്തം വീട്ടില്‍ തന്നെ ഒരു പബ്ബ് തയ്യാറാക്കി ഭാര്യ. വിശ്വാസം വരുന്നില്ലേ?  ജയ്ൻ ടാപ്പർ എന്ന 48കാരിയാണ് സ്വന്തം വീട്ടില്‍ തന്നെ ഒരു പബ്ബ് തുടങ്ങിയത്. അതിനൊരു കാരണവുമുണ്ട്. 

ന്യൂട്ടൻ അബേ എന്ന പട്ടണത്തിൽ നഴ്സായ ജയ്ൻ ടാപ്പർക്ക് ഭർത്താവ് പോളിനെ എപ്പോഴും മിസ് ചെയ്യും. വീടിനടത്തുളള പബ്ബിലേക്കാണ് എൻജിനീയറായ പോൾ എപ്പോഴും മുങ്ങുന്നത് എന്ന അറിഞ്ഞതോടെയാണ് 53കാരനായ  ഭര്‍ത്താവിനെ എപ്പോഴും കാണാന്‍ വേണ്ടി  ജയ്ന്‍ വീട്ടില്‍ തന്നെ പബ്ബ് ഒരുക്കിയത്. വീട്ടിലെ പൂന്തോട്ടത്തോടു ചേർന്ന ഭാഗത്ത് ദ് ഡോഗ് ഹൗസ് ഇൻ എന്ന പേരിലാണ് മദ്യപിക്കാന്‍ സൗകര്യമൊരുക്കിയത്.

 

അഞ്ച് മാസമെടുത്താണ് പോളിന് വേണ്ടി ജയ്ന്‍ പബ്ബ്  ഒരുക്കിയത്. 17 ലക്ഷത്തോളം രൂപ ചെലവായി.  ഇപ്പോള്‍ പോള്‍ മാത്രമല്ല മക്കളും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാരും 'ദ് ഡോഗ് ഹൗസ് ഇന്‍'-ലാണ് ഒത്തുകൂടുന്നത്. നല്ല ഇരിപ്പിടവും അലങ്കാരങ്ങളും കൊണ്ട് പബ്ബ് പൊളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് പുറത്ത് മദ്യപിക്കാനായി പോകാറില്ല എന്നും ജയ്ന്‍ പറയുന്നു.