Asianet News MalayalamAsianet News Malayalam

porn addiction | പോൺ വീഡിയോയ്ക്ക് അടിമയായ ഭർത്താവിനെതിരെ പരാതിയുമായി യുവതി

തന്റെ ഭർത്താവിന്റെ ശീലങ്ങളെ കുറിച്ച് മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു. ഭർത്താവിന് കുറച്ച് സമയം നൽകണമെന്നും മാറ്റമുണ്ടാകുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ കുറെ നാൾ നോക്കിയിട്ടും ഭർത്താവിൽ മാറ്റമൊന്നും ഉണ്ടായില്ലെന്നും യുവതി പറയുന്നു.

woman complaint against her husband addicted porn video
Author
Bangalore, First Published Nov 3, 2021, 1:01 PM IST

പോൺ വീഡിയോയ്ക്ക് (porn addiction) അടിമയായ ഭർത്താവിനെതിരെ പരാതിയുമായി യുവതി. തന്റെ ഭർത്താവ് പോൺ സൈറ്റുകൾക്ക് (porn sites) അടിമയാണെന്നും രാത്രിയിൽ സ്ത്രീകളുമായി ഓൺലൈനിൽ ചാറ്റ് (online chat) ചെയ്യാറുണ്ടെന്നും യുവതി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.

ബം​​ഗ്ളുരുവിലെ ജയാനഗറിലുള്ള സ്ത്രീയാണ് ഭർത്താവിനെതിരെ പരാതി നൽകിയത്. ഭർത്താവ് നിരവധി പോൺ വെബ്‌സൈറ്റുകൾ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. കൂടാതെ തന്റെ ചിത്രങ്ങൾ ഓൺലൈനിലൂടെ പരിചയപ്പെടുന്ന സ്ത്രീകൾക്ക് അയച്ച് കൊടുക്കാറുണ്ട്. ഒരു മാട്രിമോണിയൽ സൈറ്റിൽ അദ്ദേഹം ഒരു പ്രൊഫൈൽ ഉണ്ടാക്കിയിട്ടുണ്ടെന്നും അവിടെ അദ്ദേഹം വിവാഹമോചനം നേടിയതായി പറയുന്നുണ്ടെന്നും പരാതിയിൽ യുവതി പറയുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ ബസവനഗുഡി വനിതാ പൊലീസിന് ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. 2019 നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം. തന്റെ ഭർത്താവിന്റെ ശീലങ്ങളെ കുറിച്ച് മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു.

ഭർത്താവിന് കുറച്ച് സമയം നൽകണമെന്നും മാറ്റമുണ്ടാകുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ കുറെ നാൾ നോക്കിയിട്ടും മാറ്റമൊന്നും ഉണ്ടായില്ലെന്നും യുവതി പറയുന്നു. ഭർത്താവ് പോൺ  വീഡിയോ കാണുന്നത് എതിർത്തതിന് പഴകിയ ഭക്ഷണവും അദ്ദേഹം നൽകിയതായി യുവതി പരാതിയിൽ പറയുന്നു.

'പോണ്‍' കാണുന്നതും പുരുഷ ലൈംഗികജീവിതവും തമ്മില്‍ ബന്ധം; പഠനം പറയുന്നത്...

 

Follow Us:
Download App:
  • android
  • ios