കൽപ്പറ്റ: വെള്ളമുണ്ടയില്‍ പുഴുവരിച്ച ഇറച്ചി വിൽപന നടത്തിയതായി പരാതി. ഇന്ന് രാവിലെ ബൈക്കിൽ വീടുകളിലെത്തിച്ച് നല്‍കിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. 

Read more: കണ്ണിൽ ക്യാൻസർ ബാധിച്ച ഒന്നര വയസുകാരിക്ക് കരുതലുമായി സര്‍ക്കാര്‍; തിങ്കളാഴ്ച മുതൽ ഹൈദരാബാദിൽ ചികിത്സ

തൊണ്ടര്‍നാട് മക്കിയാട് സ്വദേശികളിൽ ചിലർക്ക് ലഭിച്ച പോത്തിറച്ചി കഴുകി വൃത്തിയാക്കുന്നതിനിടെയാണ് പുഴുക്കളെ കാണുന്നത്. ഉടനെ ഇറച്ചി വാങ്ങിയ മറ്റുള്ളവരെയും വിവരം അറിയിച്ചു. തുടർന്ന് ഇവര്‍ പരിശോധിച്ചപ്പോഴും പുഴുക്കൾ ഉള്ളതായി കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി. തുടർന്ന് ആരോഗ്യ വകുപ്പിനെയും വിളിച്ചുവരുത്തുകയായിരുന്നു.

Read more: ലോക്ക് ഡൗൺ: ഇടപെട്ട് മുഖ്യമന്ത്രി; ഒടുവിൽ 'ജീവൻരക്ഷാ ഔഷധ'വുമായി ഷൈനും രാജനും എത്തി

രാവിലെ 10 മണിയോടെയാണ് മക്കിയാട് ഭാഗത്തെ വീടുകളിൽ ഇറച്ചി എത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ അതിന് മുമ്പ് പല ആളുകളും വ്യാപാരിയുടെ കയ്യില്‍ നിന്നും ഇറച്ചി വാങ്ങിയിട്ടുണ്ടാകാമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ വ്യാപാരിക്കെതിരെ വെള്ളമുണ്ട പൊലീസ് കേസെടുത്തു. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങി.

Read more:  ലോക്ക് ഡൗൺ: അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കും, മൊബൈല്‍ ആപ്പുമായി ഡിവൈഎഫ്ഐ