Asianet News MalayalamAsianet News Malayalam

40 കോടിയുണ്ട്, ചെറുതോണിയില്‍ പുതിയ പാലം വരും, വൈകാതെ

പ്രളയത്തിൽ തകർന്ന പാലത്തിന് പകരം ഇടുക്കി ചെറുതോണിയിൽ പുതിയ പാലത്തിന്റെ പണികൾ ഉടൻ തുടങ്ങും. 40 കോടി രൂപയാണ് ഇതിനായി ഉപരിതല ഗതാഗത വകുപ്പ് വകയിരുത്തിയിരിക്കുന്നത്.

cheruthoni bridge will reconstruct soon
Author
Kerala, First Published Nov 6, 2018, 6:26 PM IST

ഇടുക്കി: പ്രളയത്തിൽ തകർന്ന പാലത്തിന് പകരം ഇടുക്കി ചെറുതോണിയിൽ പുതിയ പാലത്തിന്റെ പണികൾ ഉടൻ തുടങ്ങും. 40 കോടി രൂപയാണ് ഇതിനായി ഉപരിതല ഗതാഗത വകുപ്പ് വകയിരുത്തിയിരിക്കുന്നത്.

ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്ന് വിട്ടപ്പോൾ ചെറുതോണി പാലത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. പെരിയാറിന്റെ തീരമിടിഞ്ഞ് അപ്രോച്ച് റോഡുകളും പൂർണ്ണമായും തകർന്നു. അറ്റകുറ്റപണികൾ നടത്തി താൽക്കാലിക പരിഹാരം മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. 

ഇനിയൊരിക്കൽ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടാൽ കുലുക്കമില്ലാതെ തലയുയർത്തി നിൽക്കുന്ന പാലമാണ് ചെറുതോണിക്കാവശ്യം. 20 കോടി രൂപയായിരുന്നു ആദ്യഘട്ടത്തിൽ പാലത്തിനായി അനുവദിച്ചത്. ഇത് അപര്യാപ്തമെന്ന് ബോധ്യപ്പെട്ടതോടെയാണ് തുക ഉയർത്തിയത്.
 

Follow Us:
Download App:
  • android
  • ios