Asianet News MalayalamAsianet News Malayalam

മതിയായ ആരോ​ഗ്യപ്രവർത്തകരില്ല; കാസർകോട് ജില്ലയില്‍ സന്നദ്ധ പ്രവർത്തകരെ വേണമെന്ന് കളക്ടർ

നിലവിൽ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്നവരും വിവിധ കാരണങ്ങളാൽ ജില്ലവിട്ട് പോകാൻ കഴിയാത്തവരുമായ ഉദ്യോഗസ്ഥരെ ഉൾപ്പടെയാണ് സന്നദ്ധ പ്രവർത്തനത്തിലേക്ക് ക്ഷണിക്കുന്നതെന്നും തങ്ങളുമായി സഹകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
 

Collecting volunteers for coronavirus patients in Kasargod district
Author
Kasaragod, First Published Mar 31, 2020, 7:27 PM IST

കാസർകോട്: ജില്ലയിൽ ആരോഗ്യ മേഖലയിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ആവശ്യമുണ്ടെന്ന് ജില്ല കളക്ടർ ഡോ. സജിത്ത് ബാബു. മെഡിക്കൽ യോഗ്യത ഉള്ളവരും നഴ്സിംഗ് യോഗ്യത ഉള്ളവരും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം. ഇവരെ കൂടാതെ ഹെൽത്ത്, സാനിറ്ററി വർക്കർ എന്നിവരെയും ആവശ്യമാണെന്ന് കളക്ടർ വ്യക്തമാക്കി

സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ട് വരുന്നവർക്ക് ഭക്ഷണം, യാത്ര, താമസം എന്നിവ സൗജന്യമായി നൽകുന്നതാണ്. നിലവിൽ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്നവരും വിവിധ കാരണങ്ങളാൽ ജില്ലവിട്ട് പോകാൻ കഴിയാത്തവരുമായ ഉദ്യോഗസ്ഥരെ ഉൾപ്പടെയാണ് സന്നദ്ധ പ്രവർത്തനത്തിലേക്ക് ക്ഷണിക്കുന്നതെന്നും തങ്ങളുമായി സഹകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

താല്പര്യമുള്ളവർ ജില്ലാ കളക്ടറുടെ വാട്സാപ്പ് നമ്പറായ 9447496600 ലേക്ക് പേര്, വിലാസം, ഫോൺ നമ്പർ, കോഴ്സ്, പ്രവർത്തി പരിചയം എന്നിവ സഹിതം സന്ദേശം അയക്കാവുന്നതാണ്.

Follow Us:
Download App:
  • android
  • ios