കൊടുങ്ങല്ലൂര്‍: നഗരസഭ പ്രദേശത്ത് കൊവിഡ് ചട്ടലംഘനം നടത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നഗരസഭയുടെ നടപടി. ഒരു വ്യാപാരസ്ഥാപനത്തിലെ ജീവനക്കാര്‍ കയ്യുറയും മാസ്‌ക്കും ധരിക്കാതെ മത്സ്യം വൃത്തിയാക്കിയതിന് 2000 രൂപ പിഴ ചുമത്തി അടപ്പിച്ചു.  ജീവനക്കാര്‍ മാസ്‌ക് ധരിക്കാതിരുന്നതിനും രജിസ്റ്ററില്‍ സന്ദര്‍ശകരുടെ പേര് രേഖപ്പെടുത്താതിരുന്നതിനും മറ്റൊരു വ്യാപാരസ്ഥാപനത്തിന് 500 രൂപ പിഴ ചുമത്തി. മാസ്‌ക് ധരിക്കാത്തവരും കൂട്ടംകൂടി നിന്നവരുമായ 14 പേര്‍ക്ക് 200 രൂപ വീതവും പിഴ അടപ്പിച്ചു. കൂടാതെ സന്ദര്‍ശന രജിസ്റ്റര്‍ സൂക്ഷിക്കാത്തതിനും മറ്റുമായി 47 പേര്‍ക്ക് താക്കീതും നല്‍കി.