മാന്നാർ: വ്യാജ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 205 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പെരിങ്ങിലിപ്പുറം മലമേൽ ഭാഗത്തുള്ള പുഞ്ചയുടെ തെക്ക് കാടുപിടിച്ചു കിടന്ന സ്ഥലത്ത് വ്യാജ വാറ്റ് കേന്ദ്രത്തിൽ ചെങ്ങന്നൂർ എക്സൈസ് നടത്തിയ റെയ്ഡിലാണ് 205 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. 

ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. 35 ലിറ്ററിന്റെ മൂന്ന്  കന്നാസുകളിലും 50 ലിറ്ററിന്റെ രണ്ട് കന്നാസുകളിലും ആയാണ് കോട സൂക്ഷിച്ചു വന്നത്. പ്രതികളെക്കുറിച്ച് അന്വേഷണം നടന്നു വരുന്നു. വൻതോതിൽ ഇവിടെ ചാരായ വാറ്റ് നടന്നുവരികയായിരുന്നു.