കല്‍പ്പറ്റ: നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചില്‍ ഒണ്ടയങ്ങാടി ആര്‍.എഫ്. 58 പ്ലാന്‍റേഷനില്‍ സ്വാഭാവീക വനം വെട്ടിമാറ്റി വീണ്ടും തേക്ക് നട്ടുപിടിപ്പിക്കാനുള്ള വനംവകുപ്പിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. 40 ഹെക്ടറോളം വരുന്ന പ്രദേശം ഇപ്പോഴുള്ള അവസ്ഥയില്‍ സംരക്ഷിക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെടുന്നു. ഉള്ള കാടുകള്‍ വനംവകുപ്പ് തന്നെ നശിപ്പിച്ചാല്‍ വന്യമൃഗശല്യം വര്‍ദ്ധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. 1958 -ലാണ് മാനന്തവാടി-കാട്ടിക്കുളം പാതയോരത്ത് കൈതക്കൊല്ലി മുതല്‍ 54 വരെയുള്ള 40 ഹെക്ടറോളം പ്രദേശത്ത് തേക്ക് പ്ലാന്‍റേഷന്‍ തുടങ്ങിയത്. എന്നാല്‍ തേക്ക് തടികളെക്കാള്‍ ഉയരത്തില്‍ ഇവിടെ മറ്റ് മരങ്ങളും സസ്യങ്ങളും വളരുകയായിരുന്നു.

ഇത്തരത്തില്‍ 60 വര്‍ഷം കൊണ്ട് പൂര്‍ണമായും സ്വാഭാവിക വനമായി മാറിയ പ്രദേശത്തെ അപ്പാടെ ഇല്ലാതാക്കാനുള്ള നീക്കമാണ് വനംവകുപ്പിന്‍റെതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇപ്പോഴുള്ള വനത്തില്‍ നിരവധി നീരുറവകളുണ്ട്. 55 ഇനം പക്ഷികള്‍, 97 ഇനം ചിത്രശലഭങ്ങള്‍, 15 ഇനം സസ്തനികള്‍, 21 ഇനം പാമ്പുകള്‍, അഞ്ച് ഇനം മറ്റ് ഉരഗങ്ങള്‍, 27 ഇനം ഉഭയ ജീവികള്‍ എന്നിവ വിവിധ പഠനങ്ങളില്‍ നിന്നും സര്‍വേകളില്‍ നിന്നും കണ്ടെത്തിയതായി ജൈവവൈവിധ്യ പരിപാലനസമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. തേക്ക് പ്ലാന്‍റേഷനില്‍ 2224 തേക്ക് മരങ്ങളും 81 മട്ടിമരങ്ങളും 41 ഇലവ് മരങ്ങളും ഉണ്ട്. എന്നാല്‍ ഇവയേക്കാള്‍ കൂടുതല്‍ മറ്റ് മരങ്ങളാണ് ഉള്ളത്. 

തേക്ക് മരങ്ങള്‍ മാത്രമായിരുന്നപ്പോള്‍ വറ്റിവരണ്ട നീര്‍ച്ചാലുകള്‍, മറ്റ് മരങ്ങള്‍ വലുതായതോടെ നിറഞ്ഞ് കിടക്കുകയാണ്. ഈ അവസ്ഥയെ ഇല്ലാതാക്കി തേക്ക് നട്ടുപിടിപ്പിക്കാനാണ് കണ്ണൂര്‍ സര്‍ക്കിള്‍ സി.സി.എഫിന്‍റെ ഉത്തരവില്‍ പറയുന്നത്. വര്‍ക്കിങ് പ്ലാന്‍ പ്രകാരമാണ് തേക്ക് മരങ്ങള്‍ മുറിച്ച് മാറ്റുന്നതെന്നും പ്ലാന്‍റേഷനിലെ മരങ്ങള്‍ 60 വര്‍ഷം പൂര്‍ത്തിയായവയാണെന്നുമാണ് വനംവകുപ്പ് വാദം. ജൈവസമ്പത്ത് തിരികെവന്ന പ്രദേശത്ത് വീണ്ടും തേക്ക് നടാനുള്ള നീക്കത്തിനെതിരേ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

തീരുമാനത്തില്‍നിന്ന് വനംവകുപ്പ് പിന്‍മാറണമെന്ന് തിരുനെല്ലി പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലനസമിതി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, ബേ