കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു പേരിൽ നിന്നായി 85 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷബീർ, ആഷിക്ക് എന്നിവരിൽ നിന്നാണ് 1,714 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.