മാന്നാർ: ആലപ്പുഴയില്‍ ശക്തമായ കാറ്റും മഴയും മൂലം കൃഷി നശിച്ച് ദുരിതത്തിലായി കര്‍ഷകന്‍. കാര്‍ഷികവൃത്തി ഉപജീവനമാക്കിയ ചെന്നിത്തല തെക്കുംമുറി 18 -ാം വാർഡിൽ കാരിക്കുഴി നാങ്കേരിപടീറ്റതില്‍ ജനാർദ്ദനൻറെ (76) ജൈവ ഏത്തവാഴ കൃഷിയാണ് നശിച്ചത്. 

കഴിഞ്ഞ ദിവസം രാത്രയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും അമ്പതോളം ഏത്തവാഴകളാണ് നിലം പൊത്തിയത്. സ്വകാര്യ വ്യക്തിയുടെ രണ്ടേക്കർ പുരയിടം പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. വിളവെടുപ്പിന് പാകമായ വാഴകളാണധികവും കാറ്റത്ത് വീണ് നശിച്ചത്.  ജനാർദ്ദനൻ കൃഷി ഭവനിൽ പരാതി നൽകിയിട്ടുണ്ട്.