തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം സംഭാവന ചെയ്ത കുട്ടികൾക്ക് ഓണക്കോടി വാ​ഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവകാരുണ്യ സ്ഥാപനമായ പത്തനാപുരം ഗാന്ധിഭവന്റെ വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗാന്ധിഭവനിലെ 25 കുട്ടികളാണ് കഴിഞ്ഞ ഒരു വർഷമായി ശേഖരിച്ച കുടുക്കയിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സമൂഹത്തിൽ നന്മ നഷ്ടമായിട്ടില്ല എന്നതിന്റെ തെളിവാണ് ഗാന്ധിഭവന്റെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം പാപ്പനംകോട് പ്രവർത്തനം ആരംഭിക്കുന്ന ഗാന്ധിഭവൻ റീജണൽ ഓഫീസിന്റെ താക്കോൽദാനവും മുഖ്യമന്ത്രി നിർവഹിച്ചു.