കോഴിക്കോട്: കടലിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. റിയാസ് എന്ന മത്സ്യബന്ധന തൊഴിലാളിയെയാണ് കാണാതായത്. കോഴിക്കോട് കോതി കടപ്പുറത്താണ് സംഭവം. മീൻ പിടിച്ച് മടങ്ങി വന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.