Malayalam News Live : കണ്ണൂരിൽ പഴയങ്ങാടി പാലത്തിന് മുകളിൽ പാചകവാതക ടാങ്കർ മറിഞ്ഞു

malayalam news live updates today 7 February 2024 sts

കണ്ണൂർ പഴയങ്ങാടി പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു. പാചക വാതക ടാങ്കറാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബെം​ഗളൂരൂവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി. അമിത വേ​ഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ആദ്യം ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. 

10:15 AM IST

കലാഭവൻ മണിയോട് ഇടതുസര്‍ക്കാര്‍ അ​വ​ഗണന കാണിക്കുന്നു

അന്തരിച്ച നടൻ കലാഭവൻ മണിയോട് ഇടതു സർക്കാർ അവ​ഗണന കാണിക്കുന്നുവെന്നും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്നും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ  വകയിരുത്തിയിട്ടും ഒന്നും നടന്നില്ല. സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. 

10:15 AM IST

പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പിഎഫ് ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്താണ് ശിവരാമന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.  ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആയിരുന്നു അന്ത്യം. അപ്പോളോ ടയേഴ്സിലെ കരാര്‍ ജീവനക്കാരനായിരുന്നു ശിവരാമൻ.

8:06 AM IST

സർക്കാർ ജീവനക്കാരുടെ മെഡിസെപ് പരിരക്ഷ

പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർക്ക് മെഡിസെപ്പ് പരിരക്ഷ കിട്ടാൻ 2022 മുതലുള്ള പ്രീമിയം മുഴുവനായും അടക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സർക്കാർ. സർവീസ് സംഘടനകളുടെ പ്രതിഷേധത്തിനിടയിലും ഉത്തരവ് പുനപരിശോധിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അടുത്ത വർഷം മെഡിസെപ് കരാറുണ്ടാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണണെന്നാണ് സംഘടനകളുടെ ആവശ്യം.

7:46 AM IST

ബജറ്റ് പ്രഖ്യാപനം സ്വാ​ഗതം ചെയ്ത് അമേരിക്കൻ കോൺസുൽ ജനറൽ

വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള കേരളത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ കോൺസുൽ ജനറൽ ക്രിസ്റ്റഫർ. W. ഹോഡ്ജസ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി കൂടുതൽ സഹകരിക്കുമെന്നും ക്രിസ്റ്റഫർ. W. ഹോഡ്ജസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലേക്ക് വിദേശ സർവ്വകലാശാലകളുടെ കടന്നുവരവിന് വഴിയൊരുക്കുന് ബജറ്റ് പ്രഖ്യാപനം ശരിയായ ദിശയിലെ ചുവടുവയ്പ്പെന്ന് പറയുന്നു അമേരിക്കൻ കോണസുൽ ജനറൽ. ഈ മാസം 17ന് വിദേശ സർവ്വകലാശാലകളുടെ പ്രതിനിധി സംഘം കൊച്ചിയിലെത്തുമെന്നും ക്രിസ്റ്റഫർ. W. ഹോഡ്ജസ് പറഞ്ഞു.

7:43 AM IST

കേരളത്തിൽ സ്ഫോടന പരമ്പരക്ക് പദ്ധതിയിട്ടെന്ന കേസ്

കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐസിസ് പ്രവർത്തകൻ റിയാസ് അബൂബക്കറിനെതിരായ കേസിൽ എൻഐഎ കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കാണ് കൊച്ചി എൻഐഎ കോടതി വിധി പറയുക. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്.

6:51 AM IST

കൊല്ലത്ത് എൻഡിഎയിൽ പടലപ്പിണക്കം

ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കൊല്ലത്ത് എൻ ഡി എ യിൽ പടലപ്പിണക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ കേരള പദയാത്രയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ബിഡിജെഎസിൻ്റെ പരാതി. ബിഡിജെഎസ് നേതാക്കൾക്ക് വേദിയിൽ ഇരിപ്പിടം ക്രമീകരിക്കാതെ അവഗണിച്ചതിലാണ് അമർഷം. 

6:50 AM IST

സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

പിന്നാക്ക വിഭാഗത്തിൽപെട്ട സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ നീരീക്ഷണം നടത്തിയത്. സാമൂഹ പശ്ചാത്തലത്തിൽ മുന്നോട്ട് പോയ ഉപജാതികൾ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. 

10:15 AM IST:

അന്തരിച്ച നടൻ കലാഭവൻ മണിയോട് ഇടതു സർക്കാർ അവ​ഗണന കാണിക്കുന്നുവെന്നും സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങിയെന്നും മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ചാലക്കുടിയിൽ പ്രഖ്യാപിച്ച സ്മാരകം വൈകുന്നതിലാണ് പ്രതിഷേധമെന്നും സമരം ചെയ്യേണ്ടിവരുമെന്നും രാമകൃഷ്ണൻ പറഞ്ഞു. കലാഭവൻമണിയുടെ സ്മാരകത്തിനായി വിവിധ ബജറ്റുകളിൽ 3 കോടി രൂപ  വകയിരുത്തിയിട്ടും ഒന്നും നടന്നില്ല. സർക്കാരിന്റെ ചലച്ചിത്ര മേളകളും മണിയെ അവഗണിക്കുന്നു എന്നും സഹോദരൻ ചൂണ്ടിക്കാണിച്ചു. 

10:15 AM IST:

കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പിഎഫ് ഓഫീസിലെത്തി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്താണ് ശിവരാമന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.  ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആയിരുന്നു അന്ത്യം. അപ്പോളോ ടയേഴ്സിലെ കരാര്‍ ജീവനക്കാരനായിരുന്നു ശിവരാമൻ.

8:06 AM IST:

പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർക്ക് മെഡിസെപ്പ് പരിരക്ഷ കിട്ടാൻ 2022 മുതലുള്ള പ്രീമിയം മുഴുവനായും അടക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സർക്കാർ. സർവീസ് സംഘടനകളുടെ പ്രതിഷേധത്തിനിടയിലും ഉത്തരവ് പുനപരിശോധിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അടുത്ത വർഷം മെഡിസെപ് കരാറുണ്ടാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണണെന്നാണ് സംഘടനകളുടെ ആവശ്യം.

7:46 AM IST:

വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള കേരളത്തിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് അമേരിക്കൻ കോൺസുൽ ജനറൽ ക്രിസ്റ്റഫർ. W. ഹോഡ്ജസ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളവുമായി കൂടുതൽ സഹകരിക്കുമെന്നും ക്രിസ്റ്റഫർ. W. ഹോഡ്ജസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലേക്ക് വിദേശ സർവ്വകലാശാലകളുടെ കടന്നുവരവിന് വഴിയൊരുക്കുന് ബജറ്റ് പ്രഖ്യാപനം ശരിയായ ദിശയിലെ ചുവടുവയ്പ്പെന്ന് പറയുന്നു അമേരിക്കൻ കോണസുൽ ജനറൽ. ഈ മാസം 17ന് വിദേശ സർവ്വകലാശാലകളുടെ പ്രതിനിധി സംഘം കൊച്ചിയിലെത്തുമെന്നും ക്രിസ്റ്റഫർ. W. ഹോഡ്ജസ് പറഞ്ഞു.

7:43 AM IST:

കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐസിസ് പ്രവർത്തകൻ റിയാസ് അബൂബക്കറിനെതിരായ കേസിൽ എൻഐഎ കോടതി ഇന്ന് വിധി പറയും. രാവിലെ 11 മണിക്കാണ് കൊച്ചി എൻഐഎ കോടതി വിധി പറയുക. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്.

6:51 AM IST:

ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കൊല്ലത്ത് എൻ ഡി എ യിൽ പടലപ്പിണക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ കേരള പദയാത്രയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ബിഡിജെഎസിൻ്റെ പരാതി. ബിഡിജെഎസ് നേതാക്കൾക്ക് വേദിയിൽ ഇരിപ്പിടം ക്രമീകരിക്കാതെ അവഗണിച്ചതിലാണ് അമർഷം. 

6:50 AM IST: