കായംകുളം: കായംകുളത്ത് മരം കയറ്റുതൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു. കൃഷ്ണപുരം കാപ്പിൽ മേക്ക് കിളിരേത്ത് വടക്കതിൽ രമേശ(56)നാണ് മരിച്ചത്. സമീപമുള്ള വീട്ടിലെ പറമ്പിലുള്ള തെങ്ങിൽ കയറിയ ശേഷം തിരികെ ഇറങ്ങുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.