ചേർത്തല : വീടിൻറെ ടെറസിൽ രാത്രി  ഉറങ്ങാൻ കിടന്ന നിർമ്മാണ തൊഴിലാളിയെ വീട്ടു മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ വലിയവെളിയിൽ അജയനെയാണ് (52) രാവിലെ വീട്ട്മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇന്നലെ രാത്രി വീടിന്‍റെ ടെറസിൽ ഉറങ്ങാൻ കിടന്നതാണ്. അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.