Asianet News MalayalamAsianet News Malayalam

സമ്പൂര്‍ണ കറിവേപ്പ് ഗ്രാമമാകുവാന്‍ ഒരുങ്ങി മുട്ടം ഗ്രാമപഞ്ചായത്ത്

മുട്ടം പഞ്ചായത്തിലെ ഓരോ വീട്ടിലും അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുക വഴി വിഷരഹിത പച്ചക്കറികളുടെ ഉപഭോഗവും ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കുന്ന ഒരു പുതിയ തലമുറയെ വളര്‍ത്തി എടുക്കാനും സമ്പൂര്‍ണ കറിവേപ്പുഗ്രാമം പരിപാടി കൊണ്ട് ലക്ഷ്യമിടുന്നു

muttom to become complete curry tree panchayat
Author
Muttom, First Published Jul 29, 2019, 10:02 PM IST

ഇടുക്കി: സമ്പൂര്‍ണ കറിവേപ്പ് ഗ്രാമമാകുവാന്‍ ഒരുങ്ങി മുട്ടം ഗ്രാമപഞ്ചായത്ത്. മുട്ടം പഞ്ചായത്ത്, ദേശീയ ആയുഷ് മിഷന്‍, ജില്ല ഭാരതീയ ചികിത്സ വകുപ്പ്, മുട്ടം പഞ്ചായത്ത് എന്നിവ സംയുക്തമായി നടത്തിവരുന്ന ആയുഷ്ഗ്രാം പദ്ധതിയോടനുബന്ധിച്ചാണ് മുട്ടം പഞ്ചായത്തിനെ സമ്പൂര്‍ണ കറിവേപ്പ് ഗ്രാമമാക്കി മാറ്റുന്നത്.  

മുട്ടം പഞ്ചായത്തിലെ ഓരോ വീട്ടിലും അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുക വഴി വിഷരഹിത പച്ചക്കറികളുടെ ഉപഭോഗവും ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധിക്കുന്ന ഒരു പുതിയ തലമുറയെ വളര്‍ത്തി എടുക്കാനും സമ്പൂര്‍ണ കറിവേപ്പുഗ്രാമം പരിപാടി കൊണ്ട് ലക്ഷ്യമിടുന്നു.

ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും കറിവേപ്പിന്‍ തൈ നട്ടുപിടിപ്പിക്കും. ആദ്യഘട്ടം പഞ്ചായത്തിലെ തെരഞ്ഞെടുത്ത 150 വീടുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇവര്‍ക്ക് തൈകള്‍ വിതരണം ചെയ്യുന്നതിനൊപ്പം പരിപാലനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും വളവും മറ്റു സാമഗ്രികളും നല്‍കും. പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉദ്ഘാടനത്തിനോടനുബന്ധിച്ച് കറിവേപ്പ് തൈ വിതരണം ചെയ്തു. 

Follow Us:
Download App:
  • android
  • ios