കോട്ടയം: കോട്ടയത്ത് സ്കൂൾ വിദ്യാർത്ഥി പുഴയിൽ വീണ് മരിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഈരാറ്റുപേട്ട തൻമയ സ്കൂൾ വിദ്യാർത്ഥി ഫഹദാണ്(5) മരിച്ചത്. സ്കൂളിന് സമീപത്ത് കൂടി ഒഴുകുന്ന മീനച്ചിലാറ്റിലാണ് വിദ്യാർത്ഥി വീണത്.