കല്‍പ്പറ്റ: ആദിവാസി യുവാവിനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി നീര്‍വാരം മുക്രമൂല കോളനിയിലെ ദണ്ഡുക്കന്റെ മകന്‍ സതീഷ് (29) നെ ആണ് പാതിരി വനത്തിലെ പുതുശേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പാക്കത്തെ ബന്ധുവീട്ടില്‍ പോയതായിരുന്നു.

വനാതിര്‍ത്തിയില്‍ നിന്ന് പത്ത് മീറ്റര്‍ മാത്രം ഉള്ളില്‍ മുളങ്കാടിന് ചുവട്ടിലായാണ് ഇന്നലെ വൈകുന്നേരം മൃതദേഹം കണ്ടത്. സതീഷിനൊപ്പം മറ്റു ചിലര്‍ കൂടി ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും റേഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ അറിയിച്ചു.