ഇടുക്കി: ഇടുക്കി അടിമാലി പഴംപള്ളിച്ചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പഴംപിളളിച്ചാൽ കമ്പിലൈൻ സ്വദേശി പ്രിൻസ് (40) ആണ് മരിച്ചത്. വീടിന് സമീപം കാട്ടാനയെ കണ്ട് ഭയന്നോടിയ പ്രിൻസിനെ ആന പിന്നാലെ കൂടി ആക്രമിക്കുകയായിരുന്നു.