Asianet News MalayalamAsianet News Malayalam

ഹിമ എന്തിനാണ് രണ്ടാം തവണ ബിഗ് ബോസിൽ പോയത് ?

ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായവരില്‍ ഏറെ ശ്രദ്ധ നേടിയളാണ്  ഹിമ ശങ്കര്‍.  വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി തിരിച്ചെത്തിയിട്ടും  വീണ്ടും പടിയിറങ്ങേണ്ടി വന്നയാളും കൂടിയാണ് ഹിമ ശങ്കര്‍ . ഏറെ പ്രതീക്ഷകളോടെയായിരുന്നു ഹിമയുടെ രണ്ടാം വരവ്. എന്നാല്‍, പ്രതീക്ഷകള്‍ തകിടം മറിച്ചായിരുന്നു  ഹിമയ്ക്ക് പുറത്തുപോവേണ്ടിവന്നത്. 

bigg boss malayalam review on hima shankar by sunitha devadas
Author
thiruvananthapuram, First Published Sep 23, 2018, 11:21 AM IST

 

ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായവരില്‍ ഏറെ ശ്രദ്ധ നേടിയളാണ്  ഹിമ ശങ്കര്‍.  വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി തിരിച്ചെത്തിയിട്ടും  വീണ്ടും പടിയിറങ്ങേണ്ടി വന്നയാളും കൂടിയാണ് ഹിമ ശങ്കര്‍ . ഏറെ പ്രതീക്ഷകളോടെയായിരുന്നു ഹിമയുടെ രണ്ടാം വരവ്. എന്നാല്‍, പ്രതീക്ഷകള്‍ തകിടം മറിച്ചായിരുന്നു  ഹിമയ്ക്ക് പുറത്തുപോവേണ്ടിവന്നത്. നിരവധി വിവാദങ്ങളായിരുന്നു രണ്ടാംവരവില്‍ ഹിമയ്ക്ക് നേരെയുണ്ടായത്. അതില്‍ പ്രധാനം ഹിമയ്ക്ക് സാബുവുനോടുളള ആ കണക്ഷന്‍ തന്നെയായിരുന്നു.  ഹിമ ശങ്കറിനോട് സുനിതാ ദേവദാസിന്‍റെ 25  ചോദ്യങ്ങൾ ഇവയാണ്. 

1 . ഹിമക്ക് സാബുവിനോട് പ്രണയമാണോ?
2 . സാബുവിന് ഹിമയോട് പ്രണയമുണ്ടായിരുന്നു?
3 . കണക്ഷൻ എന്നാൽ എന്താണ്?
4 . മറ്റു മനുഷ്യരോട് വയലൻസ് കാണിക്കാൻ ഹിമക്ക് അവകാശമുണ്ടോ?
5 . സാബുവിന്‍റെ  ചെപ്പക്കടിക്കാൻ തോന്നുന്നത് എന്ത് കൊണ്ടാണ്?
6 . ഹിമ എന്തിനാണ് രണ്ടാം തവണ ബിഗ് ബോസിൽ പോയത്?
7 . സാബു  രഞ്ജിനിയുമായി കൂട്ടു കൂടുന്നതിൽ ഹിമക്കെന്താണ് പ്രശ്‍നം?
8 . സാബു ഹിമയെ എങ്ങനെയൊക്കെ ഹർട്ട് ചെയ്തു?
9 . സാബു പുറത്തിറങ്ങിയാൽ ഹിമ ബിഗ് ബോസിനകത്ത് ചെയ്തതൊക്കെ തുടരുമോ?
10 . ഹിമക്ക് സാബു റിജെക്ട് ചെയ്തു എന്നതാണോ വിഷയം?
11 . ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണോ?
12 . ബിഗ് ബോസിന് പുറത്താണോ കളി ? എങ്കിൽ അതെന്ത്? 
13 . സാബുവിനോട് മറ്റാർക്കുമില്ലാത്ത എന്ത് പ്രശ്നമാണ് ഹിമക്ക് ഉള്ളത്?
14 . കണ്ണും കണ്ണും തമ്മിൽ എന്ന് പറഞ്ഞാൽ എന്താണ്?
15 . ആ ചെടി എന്ത് ചെയ്തു?
16 . ഹിമ ഇതിനു മുൻപ് ഇങ്ങനെ ആരോടെങ്കിലും പെരുമാറിയിട്ടുണ്ടോ?
17 . ഫെമിനിസ്റ്റിൽ നിന്നും വളർന്നു ഇക്വലിസ്റ്റ് ആയി എന്ന് പറഞ്ഞാൽ എന്താണ്? 
18 . സാബു ഫെമിനിസ്റ്റ് ആണോ, മെയിൽ ഷോവനിസ്റ്റ് ആണോ?
19 . ഹിമക്കും സാബുവിനും പൊതുവായിട്ടുള്ളത് എന്താണ്?
20 . ബിഗ് ബോസ് കൊണ്ട് ഹിമക്കുണ്ടായ നേട്ടം?
21 . നഷ്ടം ?
22 . എന്ത് പഠിച്ചു ?
23 . ഏതെങ്കിലും സ്വഭാവം മാറ്റുമോ?
24 . ബിഗ് ബോസിൽ പെരുമാറിയ രീതി സാരിയായിരുന്നു? എന്ത് കൊണ്ട്?
25 . രണ്ടാം തവണ ആ വീട്ടിൽ ചെന്ന് കയറി നിമിഷങ്ങൾക്കുള്ളിൽ സാബുവിനോട് കണക്ഷൻ ആണെന്ന് പറഞ്ഞത് എന്തിന്?

bigg boss malayalam review on hima shankar by sunitha devadas

1. ഹിമക്ക് സാബുവിനോട് പ്രണയം ആണോ? 

പ്രണയം ആണോ , അല്ലെങ്കിൽ എന്നെ തന്നെ നശിപ്പിച്ച എന്തോ ആണോ , അതോ ശത്രുതയാണോ, സ്നേഹമാണോ .. അതൊരു കണക്ഷന്‍ ആണ്. എന്‍റെ ശരീരവും , മനസും ആ സമയത്ത് റിഫ്ലക്ട് ചെയ്തത് അതായിരുന്നു . തടുക്കാനാവാത്ത എന്തോ ഒന്ന് .

2. സാബുവിന് ഹിമയോട് പ്രണയമുണ്ടായിരുന്നു ?  

ആദ്യ വരവ് മുതൽ പുറകേ വന്ന് സ്പെയ്സ് തരാതെ  ചൊറിയുന്ന സ്വഭാവം ഉണ്ടായിരുന്നു. ആദ്യമായി പുറത്താവുന്നതിന് മുൻപ് ആണ് ഈ വ്യത്യാസം വന്ന് തുടങ്ങിയത്. പലപ്പോഴും കണ്ണ് മാറ്റാൻ പറ്റാതെ നിന്നിട്ടുണ്ട് . രണ്ടാമത് വന്നപ്പോഴും പലപ്പോഴും  അത്തരം നിമിഷങ്ങള്‍ ഉണ്ടായിരുന്നു.  അലക്ക് ടാസ്ക് സമയത്ത് തുടക്കത്തിൽ അങ്ങനെ ഒരു മൊമന്‍റ് ഉണ്ടായിരുന്നു.  അപ്പോൾ ചോദിക്കുന്നുണ്ടായിരുന്നു, കണ്ണും കണ്ണും തമ്മിലാണോ എന്ന്. പലപ്പോഴും അത് ആവര്‍ത്തിച്ചു . ചിലപ്പോൾ തോന്നും സ്നേഹമെല്ലാം വെറും ഗെയിം ആയിരുന്നു എന്ന് . ഡബിൾ ഗെയിം. അയാൾ പ്ലേ ചെയ്യുകയായിരുന്നു . പിന്നെന്തിന് കെയർ ചെയ്യുന്നു ? വീണ്ടും പിണക്കം മാറ്റുന്നു? എത്ര ഒഴിവാക്കിയാലും ഞങ്ങൾ രണ്ടും വീണ്ടും അറിയാതെ കണക്റ്റഡ് ആകും . ഒരു ഐഡിയയും ഇല്ല അതെന്താണെന്ന് . ഏതോ ഒരു ദിവസം സാബു ചോദിച്ചിട്ടുണ്ട്,  നിനക്കെന്നെ പ്രേമിച്ചൂടെ എന്ന് . പിന്നൊരു ദിവസം ഞാൻ പറഞ്ഞു , നിങ്ങളോട് പ്രേമമുണ്ടെങ്കിലും കാമമുണ്ടെങ്കിലും ഞാനത് പറയും, ഒളിച്ചു വക്കില്ല. പക്ഷേ ഇതുവരെ ഇല്ല എന്നൊക്കെ. ഇതിനപ്പുറത്ത് ഒക്കെ ഒരാണും പെണ്ണും തമ്മിൽ സ്പെയ്സ് ഉണ്ടായിക്കൂടെ . അത് അയാളെ പേടിപ്പിച്ചത് എന്ത് കൊണ്ട് ? ഇത്ര വിവരമുള്ള ആളെന്ന് പറഞ്ഞിട്ടും വളരെ ബേസിക് ഏരിയയിൽ അയാളെന്തു കൊണ്ട്  തകര്‍ന്നുപോകുന്നു . അവിടെയാണ് സാബു എന്ന വ്യക്തിയോടുളള എന്‍റെ ബഹുമാനം പോയത് . ഇത്രയും ശക്തന് ഒരു പെണ്ണിനോട് സംസാരിക്കാൻ ഇത്ര പേടിയാണോ . അവിടെ നിന്ന് തന്നെയാണ് പ്രശ്നങ്ങളുടെ തുടക്കം.

3 . കണക്ഷൻ എന്നാൽ എന്താണ്?

സുനിതയോട് ആദ്യ ലേഖനം എഴുതി കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞിരുന്നു . എനിക്ക് വളരെ കംഫർട്ടബിൾ ആയ ഒരു സുഹൃത്തായി തോന്നുന്നു എന്ന് . അത് എന്നെ സംബന്ധിച്ച് ഒരു കണക്ഷൻ ആണ് . എന്റെ ജീവിതത്തിൽ വന്ന് കയറിയ മിക്ക ബന്ധങ്ങളും അങ്ങനെയാണ് . ഒരാളോട് കണക്ഷൻ തോന്നുന്നത് സ്നേഹമോ ദേഷ്യമോ എന്ത് കൊണ്ടും ആകാം . ഒരു തിരിച്ചറിയാനാകാത്ത ബന്ധം . അയാളോടൊപ്പം.  ദേഷ്യത്തിൽ നിന്നുള്ള സ്നേഹം , എനിക്ക് പോലും അറിയാത്ത ഒന്ന് . അത് അയാൾക്കും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത് . അത് കൊണ്ടായിരിക്കാം,  ഞങ്ങൾ തമ്മിൽ അടി കൂടുന്നതിൽ മറ്റാരും ഇടപെടേണ്ട എന്നയാൾ പറഞ്ഞിരുന്നത് . ഞാൻ അയാളെ എന്ത് പറഞ്ഞാലും അയാൾ അത് വലിയ കാര്യമായിട്ട് എടുക്കുമായിരിന്നില്ല . ഒരിക്കൽ ഭീരുഭായ് എന്ന് ഞാൻ വിളിക്കുന്നത് കേട്ട് ഷിയാസ് കളിയാക്കി വിളിച്ചു . സാബു , അവനോട് ചൂടാകാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു . ഷിയാസ് ഞാനയാളെ പലതും വിളിക്കും , നീ അത് കേട്ട് വിളിക്കേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കി . എത്ര വഴക്കിട്ടാലും , എന്തോ ഒരു സ്നേഹം ഉണ്ടായിരുന്നു . മനസിലാകുന്നില്ല ഇപ്പോഴും. ജീവിതത്തില്‍ ആദ്യമായി ഞാന്‍ കണ്‍ഫ്യൂസ്ഡാണ് . ശരീരത്തിന് അപ്പുറം സഞ്ചരിക്കുന്നത് കൊണ്ട് തന്നെ , ഒരു ആണിന്‍റെ കൂടെ കിടന്ന് ഉറങ്ങിയാൽ പോലും എനിക്ക് മാനേജ് ചെയ്യാൻ പറ്റും. ശരീരമല്ല എനിക്ക് പ്രധാനം. അത് ചിലപ്പോൾ കാഴ്ചപ്പാട് ആയിരിക്കാം. പക്ഷേ എവിടേയോ ഒരു മിസ്സിംഗ് ലിങ്ക് ഉണ്ട് .  സോഷ്യലി കൺസ്ട്രക്റ്റഡ് ആയ കാഴ്ചപ്പാടുകളെ പുറത്ത് നിർത്തിയാണ്  ചിന്തിക്കാറ്. എന്റെ വഴി അതായത് കൊണ്ടാകാം.  അയാളെ എനിക്കും , എന്നെ അയാൾക്കും ഒരു സൈഡിൽ മനസ്സിൽ ആകാതെ പോയി . അവിടെയാണ് റെസ്പക്ട് വേണ്ടിയിരുന്നത് .. അത് അയാൾ തുടക്കം മുതലേ എന്നോട് കാണിച്ചിട്ടില്ല .

bigg boss malayalam review on hima shankar by sunitha devadas

4 . മറ്റു മനുഷ്യരോട് വയലൻസ് കാണിക്കാൻ ഹിമക്ക് അവകാശമുണ്ടോ?

ഇല്ല , പക്ഷേ നിങ്ങൾ കാണാത്ത പലതും അവിടെ നടന്നതിന്റെ ആകെ തുകയാണ്. ഞാൻ വയലൻസ് എന്ന ഇമോഷൻ കൂടിയുള്ള ഒരാളാണ്. അതിനേയും അംഗീകരിക്കുന്നു . തിരിച്ച് സംസാരിച്ചാണ് പലപ്പോഴും ശീലം. അത്  ഒറ്റക്ക് നിൽക്കുന്ന ഒരു സ്ത്രീ എന്ന നിലയിൽ പലപ്പോഴും ഗുണമേ ചെയ്തിട്ടുള്ളൂ. ഇവിടെ നിങ്ങൾ യഥാര്‍ത്ഥ കഥ കാണാതെ ഒരു ഭാഗം മാത്രം കണ്ടു . അതിന്‍റെ ആഴം മനസിലാക്കാതെ പോയി. വയലൻസ് ശരിയാണ് എന്നല്ല. കൂടുതൽ ഒരു പെണ്ണ് ആയി നിന്ന് വയലൻസ്  കാണിച്ചതിന്റെ കുഴപ്പം പലർക്കും ഉണ്ട് . പലരും പുരുഷൻമാരും വയലൻസ് കാണിച്ചത് ഒരു നോർമൽ കാര്യം അല്ലേ അവിടെ. എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രം അല്ലേ ഉള്ളൂ . അത് ഏത് രീതിയിൽ ആയാലും.

5 . സാബുവിന്‍റെ  ചെപ്പക്കടിക്കാൻ തോന്നുന്നത് എന്ത് കൊണ്ടാണ്?

എന്‍റെ അടുത്ത് വന്ന് പലതും പറയുകയും , അപ്പുറത്ത് പോയി വൃത്തികേട് പറയുന്ന സ്വഭാവം മനസിലായത് കൊണ്ട് . പലവട്ടം പറഞ്ഞു നിര്‍ത്താന്‍. പക്ഷേ എത്ര പറഞ്ഞിട്ടും , വീണ്ടും വീണ്ടും പല രീതിയിൽ ഡബിൾ ഗെയിം കളിക്കുന്ന അയാളോട് പലപ്പോഴും എനിക്ക് ഭയങ്കര ദേഷ്യം തോന്നിയിട്ടുണ്ട് . ആ പ്രത്യേക സാഹചര്യത്തില്‍ രണ്ട് ദിവസം മുമ്പ് മുതൽ തുടർച്ചയായി നടന്ന മാനസിക അക്രമണങ്ങളുടെ ആകെത്തുകയായിരുന്നു അത്. 

6 . ഹിമ എന്തിനാണ് രണ്ടാം തവണ ബിഗ് ബോസിൽ പോയത്?

ആദ്യ തവണ എന്നെ നിങ്ങൾ കണ്ടില്ല . സത്യസന്ധ ആവുക എന്നതാണ് എന്റെ മന്ത്രം. അതായിരിക്കും ശരി എന്ന് വിചാരിച്ചു .

7 . സാബു  രഞ്ജിനിയുമായി കൂട്ടു കൂടുന്നതിൽ ഹിമക്കെന്താണ് പ്രശ്‍നം?

എനിക്ക്  ആ സമയത്ത് അതൊരു തടസം ആയാണ് തോന്നിയത് . അത് എന്നെ കമ്യൂണിക്കേറ്റ് ചെയ്യുന്നതിൽ നിന്ന് മാറ്റി നിർത്തി . പക്ഷേ എനിക്കത് ഇഷ്ടമായിരുന്നു. എന്നെ തടയുന്നത് ഒഴിച്ചു നിർത്തിയാൽ ഞങ്ങൾ പലപ്പോഴും ഒന്നിച്ചുണ്ടായിരുന്നു .

8 . സാബു ഹിമയെ എങ്ങനെയൊക്കെ ഹർട്ട് ചെയ്തു?

എന്റെ ബേസിക് ഏരിയാസിനെ എല്ലാം സംസാരിക്കാൻ സമ്മതിക്കാതെ കളിയാക്കുo. ഞാൻ ആഴത്തിൽ പോയിട്ടുള്ള വിഷയങ്ങള്‍ മുതൽ എന്തും . ഞാനെന്ത് പറഞ്ഞാലും അതിനെ കളിയാക്കാനും അധിക്ഷേപിക്കാനും നിൽക്കും . സാധാരണ ഞാൻ ജീവിതത്തില്‍ മറുപടി കൊടുക്കാതെ ഒഴിഞ്ഞ് മാറുകയാണ് പതിവ് . ഹിമാലയൻ യോഗിനി എന്നാണ് പലപ്പോഴും കളിയാക്കി വിളിച്ചിരുന്നത് . മസാജിനെ കുറ്റം പറഞ്ഞിട്ട് ഏറ്റവും കൂടുതൽ മസാജുകൾ ചോദിച്ച് വാങ്ങിയ ആളാണ് . സാബു കളിയാക്കിയതിന്റെ ഒരു വശം മാത്രമാണ് ലാലേട്ടൻ പറഞ്ഞത്,  മനുഷ്യർ സ്വയം കത്തും എന്നത് ശരിയാണ് എന്ന് . എന്‍റെ ഇഷ്ടങ്ങള്‍ വളരെ വ്യത്യസ്തമാണ് . അതിനെ എപ്പോഴും തുടർച്ചയായി കളിയാക്കും . സംസാരിക്കാൻ വന്നാൽ പലപ്പോഴും തടയും. ഒരുപാട് തവണ ദേഷ്യം വന്ന് എഴുന്നേറ്റ് പോയിട്ടുണ്ട് . എത്ര വേണ്ട മിണ്ടണ്ട എന്ന് വിചാരിച്ചാലും പിന്നെയും ടാസ്ക് വരുമ്പോൾ മിണ്ടും . പിന്നേയും വരും .  ഞാൻ തുടക്കത്തിൽ അവിടെ വന്ന സമയം മുതൽ അയാൾ ഇങ്ങനെയാണ്. അതാണ് ആ കോടതി സീനിൽ കണ്ടത് . മനുഷ്യത്വപരമായി ചെയ്തു കൊടുത്ത രണ്ട് കാര്യങ്ങളെ വച്ച് മോശം ലക്ഷ്യം എന്ന് പറഞ്ഞു. അത് എനിക്ക് ഷോക്ക് ആയിരുന്നു . ഞാൻ കാമം കൊണ്ട് ഒരു കാര്യവും കാണാറില്ല. എന്റെ ജീവിതം തന്നെ നോക്കിയാൽ മനസിലാകും. അത് വേണമെങ്കിൽ ഇവിടെ എന്തിന് . പുറത്ത് എത്ര എളുപ്പത്തിൽ കമ്യൂണിക്കേറ്റ് ചെയ്യാം. അവിടെയാണ് എനിക്ക് ആ വീട്ടിൽ നിന്ന് പോകാൻ തോന്നിയത് . അതിനുശേഷം നോമിനേറ്റ് ചെയ്യണം എന്ന് പറഞ്ഞ് നടക്കുകയായിരുന്നു ഞാൻ. 

bigg boss malayalam review on hima shankar by sunitha devadas

9 . സാബു പുറത്തിറങ്ങിയാൽ ഹിമ ബിഗ് ബോസിനകത്ത് ചെയ്തതൊക്കെ തുടരുമോ?

ബിഗ് ബോസിനകത്തെ പോലെ തന്നെ  ഞാനായിട്ട് തുടങ്ങില്ല . അയാൾ നിറുത്തുമെന്ന് കരുതുന്നു .

10 . ഹിമക്ക് സാബു റിജെക്ട് ചെയ്തു എന്നതാണോ വിഷയം?

ഒരിക്കലും അതല്ലായിരുന്നു വിഷയം . മറ്റുള്ളവരുടെ മുൻപിൽ ചെയ്യുകയും , എന്റെ മുൻപിൽ  റിജക്ട് ചെയ്യാത്തതുമായിരുന്നു വിഷയം. വാക്കുകളിൽ റിജക്ട് ചെയ്യും , പ്രവൃത്തികൾ വേറെയും. അതായിരുന്നു പ്രശ്നം. 

11 . ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണോ?

അകത്ത് സ്ക്രിപ്റ്റില്ല . പുറത്ത് ഉണ്ട് . പല താത്പര്യങ്ങളെയും സംരക്ഷിക്കുന്നുണ്ട് . പലരേയും . യഥാര്‍ത്ഥമായിരുന്നെങ്കില്‍  സാബുവിന്‍റേയും അർച്ചനയുടേയും യഥാര്‍ത്ഥ സ്വഭാവം പുറത്ത് വരേണ്ടതായിരുന്നു . എന്തിന് അത് മൂടി വക്കുന്നു?

12 . ബിഗ് ബോസിന് പുറത്താണോ കളി ? എങ്കിൽ അതെന്ത്? 

ചില വ്യക്തി താത്പര്യങ്ങളും ഈഗോകളും, വിരോധവും തീർച്ചയായും ഉണ്ട് . രണ്ട് തവണയും എന്നെ പോർട്രയ് ചെയ്തതിൽ നിന്ന് മനസിലായി .

13 . സാബുവിനോട് മറ്റാർക്കുമില്ലാത്ത എന്ത് പ്രശ്നമാണ് ഹിമക്ക് ഉള്ളത്?

മറ്റാർക്കും ഇല്ലാത്തത് അല്ല . ആരും അയാളോട് സംസാരിക്കാൻ പോവാറില്ല ഒരു പരിധി വിട്ട് . എലിമിനേഷനെ പേടിക്കുന്നു . അല്ലെങ്കിൽ സാബു അവര്‍ക്ക് പണി കൊടുക്കും എന്ന് പേടിക്കുന്നു . എന്റെ കൂടെ നിന്നതിനാണ് ബലൂൺ പൊട്ടിക്കുന്ന നോമിനേഷനിൽ അദിതിയേയും ഷിയാസിനേയും ഉപദ്രവിച്ചത് . എന്നിട്ട് പുറത്ത് അല്ല എന്നും പറയും . എനിക്ക് ആ പേടിയില്ലായിരുന്നു .. എനിക്ക് അയാളെ ഒട്ടും പേടിയില്ലായിരുന്നു. ചിലപ്പോൾ അത് കൊണ്ടായിരിക്കും അയാളെന്നെ ഏറ്റവും മോശമായി ഉപദ്രവിക്കുന്നത് . അയാളുടെ ആണെന്ന ഈഗോയെ ഞാനും , പെണ്ണെന്ന ഈഗോയെ അയാളും ഒരുപാട്  വേദനപ്പിച്ചു. 

14 . കണ്ണും കണ്ണും തമ്മിൽ എന്ന് പറഞ്ഞാൽ എന്താണ്?

ഏഷ്യാനെറ്റിനോട് അത്തരത്തിലുള്ള വീഡിയോസ് എഡിറ്റ് ചെയ്ത് ഇടാൻ സുനിത പറയൂ .. എന്നിട്ട് വിലയിരുത്തൂ.. എനിക്കും മനസിലായിട്ടില്ല ഇപ്പോഴും എന്താണതെന്ന് .

bigg boss malayalam review on hima shankar by sunitha devadas

 15 . ആ ചെടി എന്ത് ചെയ്തു?

ഏഞ്ചൽ എന്ന ആ ചെടിയും എന്റെ ലഗ്ഗേജും മുംബൈയിലെ സുഹൃത്തിന്റെ കയ്യിൽ ഉണ്ട് . അവിടുന്നിറങ്ങി നേരെ ഹിമാലയം പോയതു കൊണ്ട് അവിടെ ഏൽപിക്കേണ്ടി വന്നു . ഉടൻ പോയി എടുക്കും .

16 . ഹിമ ഇതിനു മുൻപ് ഇങ്ങനെ ആരോടെങ്കിലും പെരുമാറിയിട്ടുണ്ടോ?

അടി കൂടിയിട്ടുണ്ട്. പക്ഷേ അടി കൂടിയ ആളോട് സ്നേഹം ആദ്യമായി തോന്നുന്നതാണ് . ഞാനും അത്ഭുതപ്പെട്ടിരിക്കുവാ .

17 . ഫെമിനിസ്റ്റിൽ നിന്നും വളർന്നു ഇക്വലിസ്റ്റ് ആയി എന്ന് പറഞ്ഞാൽ എന്താണ്? 

ഫെമിനിസ്റ്റ് എന്ന വാക്ക് അതിന്റെ വിശാലമായ അർത്ഥത്തിൽ വളരെ ശരിയായ ഒരു വാക്ക് ആണ്. പക്ഷേ, ഇവിടെ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത് ഒരു തരത്തിൽ സാബുവൊക്കെ കുറ്റപ്പെടുത്തുന്നതു പോലെയുള്ള അർത്ഥത്തിലാണ് . ഞാൻ ഒരു പെൺശരീരത്തിൽ ആയിരിക്കുമ്പോൾ തന്നെ എന്റെ ഉള്ളിലെ പുരുഷത്വത്തെ തിരിച്ചറിയുന്നു . ആണിന്‍റെയും പെണ്ണിന്‍റെയും  ഉള്ളിലുള്ള ബാലൻസ് ആണ് ഓരോ നിമിഷവും . ശരീരത്തിൽ തന്നെ ദുര്‍ബലയും ശക്തയുമായ  മെയിൽ , ഫീമെയിലുകളുണ്ട്. ചിലപ്പോൾ മാത്രമാണത് പുറത്ത് വരുക . എപ്പോഴും സ്ട്രോങ് ആണ് എന്നത് മനുഷ്യത്വത്തിന്റെ ലക്ഷണമായി കരുതുന്നില്ല . എന്റെ വളരെ ക്ലോസ്ഡ് സ്പെയ്സിൽ തോറ്റു കൊടുക്കാനും എനിക്കിഷ്ടമാണ് . കരയുന്നത് ഇഷ്ടമാണ് . കരഞ്ഞ് മനസിലുള്ളത് ഒഴിച്ചാൽ മാത്രമേ ശക്തയാകു എന്ന് തോന്നാറുണ്ട്. സൊസൈറ്റിയുടെ ലിംഗ ആശയത്തില്‍ പെടുന്ന ഒന്നല്ല ഒരു ശരീരത്തോടുള്ള എന്റെ കാഴ്ചപ്പാട് . ശരീരത്തിൽ തന്നെയുള്ള ഈ  എനിലേക്കുളള സമത്വത്തിനുള്ള നിതാന്തമായ ശ്രമമാണ്  എന്റെ ഈക്വലിസം . അത് ശരീരത്തിൽ തന്നെയുള്ള ദ്വന്ദങ്ങളുടെ ബാലൻസ് ആണ് . പെണ്ണ്, ആണ് എന്ന തരത്തില്‍  ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല .. പെണ്ണും ആണും കലർന്ന ഒന്നാണ് ഓരോ ശരീരങ്ങളും . ഓരോരുത്തരും പലരോടും പല രീതിയിൽ ആണ് കമ്യൂണിക്കേറ്റ് ചെയ്യുന്നത് . ചില പുരുഷൻമാർ പലപ്പോഴും സോഫ്റ്റ് നേച്ചേർഡ് ആണ് .  ശരീരം കൊണ്ട് മാത്രം ഇത് അളക്കാനാവുമോ .

18 . സാബു ഫെമിനിസ്റ്റ് ആണോ, മെയിൽ ഷോവനിസ്റ്റ് ആണോ?

പണ്ടും പറഞ്ഞിട്ടുണ്ട് സാബുവിന് രണ്ട് മുഖമുണ്ട് എന്ന്.  അയാളുടെ ഒരു സെൽഫിൽ അയാൾ വളരെ മെയിൽ ഷോവനിസ്റ്റ്  ആണ് മനസാക്ഷിയില്ലാത്തവനാണ് , എന്ത് വൃത്തികെട്ട കളിയും കളിക്കും ,  അപ്പോൾ അയാള്‍ ശരിക്കും ഷോവനിസ്റ്റ് ആണ്. അടുത്ത മുഖം ഇതിന് നേരെ വിപരീതമാണ് . അവിടെ അയാൾ വളരെ നല്ല മനുഷ്യനും, സൊസൈറ്റിയുടെ ചുറ്റുപാടിൽ നിൽക്കുന്ന ഫെമിനിസ്റ്റും ,കെയറിംഗ് പേർസനും ആണ് .

19 . ഹിമക്കും സാബുവിനും പൊതുവായിട്ടുള്ളത് എന്താണ്?

ആദ്യത്തെ തവണ തന്നെ മനസിലായത് , ചൊറിയൽ എന്നത് ആസ്വദിക്കുന്ന രണ്ട് പേരുമാണ് ഞങ്ങൾ . രണ്ടാമത്തേത് , യാതൊരു ഇമോഷനുകൾക്കും സ്പേസ് ഇല്ലാത്ത ഒന്നും ബാധിക്കാത്ത നമ്മുടെ ചെയ്തികളെ തന്നെ മാറി നിന്ന് കാണുന്ന ഒരു സെൽഫ് രണ്ട് പേർക്കും ഉണ്ട് . അത് ഞങ്ങൾ സംസാരിച്ചിട്ടുണ്ട് . പക്ഷേ, നിങ്ങൾ ഒന്നും കണ്ടിട്ടില്ലല്ലോ .

20  . ബിഗ് ബോസ് കൊണ്ട് ഹിമക്കുണ്ടായ നേട്ടം?

സത്യത്തിൽ, എന്റെ ഉള്ളിൽ ഉള്ള വിശ്വാസം കൂടി . ജീവിതത്തില്‍ ബിഗ് ബോസ് ഗെയിമിന്റെ പ്രസക്തി എന്ത് എന്ന് പഠിച്ചു . പിന്നെ എന്റെ മനസ് സംസാരിക്കാൻ എനിക്ക് എവിടേയും കഴിയും എന്ന വിശ്വാസം കൂടി. ഒരു പാട് പേർ നെഗറ്റിവ് പറയുമ്പോഴും കുറേ പേർക്ക് എന്നോട് റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട് . ഞാനെന്ന വ്യക്തിക്ക് നേരെയുളള ചോദ്യചിഹ്നം ജീവിക്കാനുള്ള ഊർജവും , ത്വരയും, വാശിയും കൂട്ടുന്നു. ഒരു പകുതി ആത്മീയ മനസോടെ ജീവിതത്തിന്റെ ഒരു ഭാഗത്തെ മാറ്റി വച്ച എന്റെ ഏതോ ഒരു ഷെൽ പൊട്ടിപ്പോയ പോലെ തോന്നുന്നു. 

21 . നഷ്ടം? 

പലരുടേയും ചിന്തയിലുണ്ടായിരുന്ന എന്റെ ഇമേജിന്റെ നഷ്ടം .. പിന്നെ , ഒരു പെൺ ഗുണ്ട ഇമേജ് പക്ഷേ അത് ഞാന്‍ അസ്വദിക്കുന്നു. 

22 . എന്ത് പഠിച്ചു ?

എന്റെ മനസും, ചിന്തകളും , സ്നേഹവുമാണ് എന്റെ വീക്ക്നെസ്സ് , അതിനു വേണ്ടി എന്ത് നഷ്ടപ്പെട്ടാലും സഹിക്കാൻ ഞാൻ തയ്യാറായിരുന്നു . ബിഗ് ബോസിൽ ചെന്നപ്പോൾ ഇത്രയധികം ഓപ്പൺ നെസ്സ് ആവശ്യമില്ലാത്ത ഒന്നാണ് എന്ന് മറ്റുള്ളവർ മനസിലാക്കി തന്നു . എങ്കിലും  എന്ത് ഞാൻ പറഞ്ഞോ അതിന്റെ കൂടെ അവസാനം വരെ ഞാൻ നിന്നു . പക്ഷേ, ഞാൻ ഇനിയും മുന്നോട്ട് പോകാനുണ്ട് .

bigg boss malayalam review on hima shankar by sunitha devadas

23 . ഏതെങ്കിലും സ്വഭാവം മാറ്റുമോ?

പ്രകോപനം കൊള്ളതാരിക്കാന്‍  ഇനി മുതൽ ശ്രദ്ധിക്കുന്നതായിരുക്കും , വെറൊന്നും തോന്നുന്നില്ല .

24 . ബിഗ് ബോസിൽ പെരുമാറിയ രീതി ശരിയായിരുന്നു? എന്ത് കൊണ്ട്?

ഒരു തരം പ്ലാനിംഗും  പേഴ്സണൽ വിഷയങ്ങളിൽ ചെയ്യാത്ത ഒരാളാണ് ഞാൻ .  മനസ്സിൽ വിചാരിക്കുന്ന പോലെയല്ല ജീവിതത്തിൽ നടക്കാറുള്ളത് .  നിങ്ങൾ കണ്ടത് മാത്രമായിരുന്നില്ല അവിടെ ഞാൻ . ഒരു ഭാഗം മാത്രമാണ് എല്ലാം . കുട്ടിത്തം ഉള്ള , ആളുകൾക്ക് ഇഷ്ടം തോന്നുന്ന ഒരു മുഖത്തെ എന്തിന് മറച്ചു വച്ചു? ശ്രീനിയും പേളിയും  ഷിയാസുമൊക്കെ എന്നെ ഡോറ എന്നായിരുന്നു വിളിച്ചിരുന്നത് , ബുജി അതിഥിയും . ഒപ്പം ഞാനും അതിഥിയുമായുള്ള ബന്ധം . സൂപ്പർ മൊമന്‍റ്സ് ഇതൊക്കെ എവിടെ ? വഴക്ക് ബാലൻസ് ചെയ്യുന്ന പേർസണാലിറ്റിയായിരുന്നു ഞാൻ .  നെഗറ്റീവുകൾ മാത്രം പെറുക്കിയിടുന്നവർ എന്ത് കൊണ്ട് മറ്റേ ഭാഗം കണ്ടില്ല .

25 . രണ്ടാം തവണ ആ വീട്ടിൽ ചെന്ന് കയറി നിമിഷങ്ങൾക്കുള്ളിൽ സാബുവിനോട് കണക്ഷൻ ആണെന്ന് പറഞ്ഞത് എന്തിന്?

അവിടെ സാബുവിനെ കണ്ടപ്പോൾ അറിയാതെ പറഞ്ഞ് പോയി കാരണം ഞാനെപ്പോഴും എന്റെ മനസിലുള്ളത് സംസാരിച്ച് ശീലിച്ചയാളാണ്.  ചെറുപ്പം മുതൽ ഇങ്ങനെയാണ് . കണക്ഷൻ എന്ന് പറഞ്ഞത് കൊണ്ട്  മലയാളി തെറ്റിദ്ധരിക്കും എന്നറിയാത്ത ആളല്ല ഞാൻ . എന്നാലും അതായിരുന്നു മനസിന്റെ സത്യം .


 

Follow Us:
Download App:
  • android
  • ios