Asianet News MalayalamAsianet News Malayalam

ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?

Nee Evideyaanu Athul M
Author
Thiruvananthapuram, First Published Aug 8, 2017, 4:09 PM IST

Nee Evideyaanu Athul M

മൂന്ന് വര്‍ഷം മുമ്പ് ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു ആ കണ്ടുമുട്ടല്‍. ഞാനും എന്റെ ഒരു സുഹൃത്തും കോഴിക്കോട്ടേക്കുള്ള  വണ്ടിയും കാത്തിരിക്കുമ്പോഴാണ് തൊട്ടടുത്തിരിക്കുന്ന ഒരു വൃദ്ധ സ്ത്രീ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. പ്രായാധിക്യം കൊണ്ടും യാത്രക്ഷീണം കൊണ്ടും അവര്‍ ഏതുനിമിഷവും തലകറങ്ങി വീണേക്കാവുന്ന അവസ്ഥയിലായിരുന്നു. എന്തുപറ്റിയെന്ന ചോദ്യത്തിനവിടെ പ്രസക്തിയില്ലാത്തതിനാല്‍ കടയില്‍നിന്നും വെള്ളം വാങ്ങി ആ അമ്മയ്ക്ക് കൊടുത്തു.  അവരുടെ പാതി അടഞ്ഞ  കണ്ണുകള്‍ക്ക് അപ്പോള്‍ മാത്രമായിരുന്നു ഞങ്ങളെ കാണാന്‍ സാധിച്ചത്. എവിടേക്കാണ് പോകേണ്ടതെന്നു ചോദിച്ചപ്പോള്‍ കടുത്തുരുത്തിക്കാണെന്നായിരുന്നു മറുപടി( ഈ സ്ഥലപ്പേരാണ്  ആ അമ്മയെ കണ്ടുപിടിക്കാന്‍ എന്റെ കയ്യിലുള്ള ഏക പിടിവള്ളി ).

ആലുവയില്‍ ഒരു അകന്ന ബന്ധുവിനെ കാണാന്‍ പുലര്‍ച്ചെ വീട്ടില്‍നിന്നും ഇറങ്ങിയതാണെന്നും, ഇവിടെ എത്തിയപ്പോ അവരുടെ വീട് പൂട്ടിക്കിടക്കുായാണെന്നും ആ അമ്മ  പരിഭ്രമത്തോടെ പറഞ്ഞു.ആ വീട്ടുകാരെ ബന്ധപ്പെടാനുള്ള ഒരു ഫോണ്‍നമ്പര്‍ പോലും അവരുടെ കയ്യില്‍ ഇല്ലായിരുന്നു. വീട്ടിലെ ആരെയെങ്കിലും അറിയിക്കണോ എന്ന ചോദ്യത്തിന് മറുപടി കണ്ണുനീരായിരുന്നു. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോളും നിരാശയായിരുന്നു ഫലം. തിരിച്ചു ചെല്ലുമ്പോള്‍ വീട്ടില്‍ ജീവനോടെ ആരൊക്കെ ഉണ്ടാവുമെന്ന് പറയാനാകില്ല എന്ന് പറഞ്ഞു അവര്‍ വീണ്ടും കരഞ്ഞുകൊണ്ടിരുന്നു..

ക്യാന്‍സര്‍ രോഗം ബാധിച്ച ഭര്‍ത്താവും, ഭര്‍ത്താവുപേക്ഷിച്ചു പോയതിനാല്‍  മാനസിക രോഗം പിടിപെട്ട ഒരേ ഒരു മകളും ആ മകളുടെ വളരെ ചെറിയ ഒരു മകനും മാത്രമേ ആ  ആ അമ്മയ്ക്കുള്ളു. അത്യാവശ്യം ബുദ്ധിമുട്ടില്ലാത്ത ഒരു ക്രിസ്ത്യന്‍ കുടുംബമായിരുന്നു അവരുടേത്, ഭര്‍ത്താവ് റെയില്‍വേയില്‍ പോര്‍ട്ടറും. 

സകല സമ്പാദ്യങ്ങളും കൊടുത്തു  ഏക മകളെ കെട്ടിച്ചയച്ചു, ഒരുകുട്ടിയായപ്പോള്‍ ഭര്‍ത്താവുപേക്ഷിച്ചുപോയി. അഞ്ചു വയസുള്ള ആ കുട്ടിയെ മാനസിക രോഗിയായ അമ്മയുടെ അടുത്ത് വിട്ടു വന്നതില്‍ അവര്‍ അവരെത്തന്നെ ശപിച്ചുകൊണ്ടിരുന്നു. 

ഏതോ കോണ്‍വെന്റിലെ അടുക്കള ജോലികിട്ടിയതും, അവിടുള്ള മദറിന് സുഖമില്ലാതെ ഹോസ്പിറ്റലില്‍ആയപ്പോള്‍ ആ ജോലി നഷ്ടപ്പെട്ടതും ആ അമ്മ ഒരു ദു:സ്വപ്നം പോലെ ഓര്‍ക്കുന്നു.

നാട്ടുകാരുടെ സഹകരണത്തോടെ വീടിനടുത്തുള്ള ഒരു പൊതു പരിപാടിക്ക് പങ്കെടുക്കാന്‍ വരുന്ന സ്ഥലം എം.ല്‍.എ മോന്‍സ്  ജോസഫിന് ഒരു നിവേദനം കൊടുക്കാന്‍ തീരുമാനിച്ചെന്നും, ആ ചടങ്ങിന് വന്ന എം.ല്‍.എ. തന്റെ മകന്റെ മരണ വാര്‍ത്ത അറിഞ്ഞു പെട്ടെന്ന് തിരിച്ചുപോയെന്നും, ശപിക്കപ്പെട്ടവരെ സഹായിക്കുന്നവര്‍ക്കും എപ്പോഴും ദുരന്തങ്ങളായിരിക്കും എന്നും ആ അമ്മ പറയുന്നു. (കടുത്തുരുത്തി എന്ന സ്ഥലപ്പേരോര്‍ക്കാന്‍ കാരണം ഇതാണ്, ആ പത്ര വാര്‍ത്ത ഞാനും വായിച്ചിട്ടുണ്ടായിരുന്നു).

രോഗം മൂര്‍ച്ഛിച്ച ഭര്‍ത്താവിന്റെ ചികിത്സയ്ക്കുവേണ്ടി സഹായിക്കാമെന്ന് പറഞ്ഞത് പ്രകാരമാണ് ആ ബന്ധുവിനെ കാണാന്‍ വേണ്ടി അവര്‍ ആലുവ വന്നതെന്നും കൂട്ടിച്ചേര്‍ത്തു. ബന്ധുവിനെ കാണാന്‍  പറ്റിയില്ല എന്ന് അവര്‍ പറയുമ്പോളും അതൊരു കരുതിക്കൂട്ടിയുള്ള ഒഴിവാക്കലായിരിക്കുമെന്നു  ഞങ്ങള്‍ക്ക് തോന്നി...

ദൈവത്തിനെപോലും കുറ്റപ്പെടുത്താതെ തനിക്കു വന്നുപെട്ട ദുരന്തങ്ങളൊക്കെ തന്റെ വിധിയായി മാത്രം കണ്ടു ജീവിതത്തോട് പോരാടുന്ന ആ അമ്മയുടെ അനുഭവങ്ങള്‍ക്കുമുമ്പില്‍ ഞാനും എന്റെ സുഹൃത്തും  സ്തബ്ധരായി ഇരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന എന്റെ കയ്യിലേക്ക് 800 രൂപ വച്ച് തന്ന എന്റെ സുഹൃത്തിന്റെ സമയോചിതമായ ഇടപെടല്‍ എന്നെ ആശ്ചര്യപ്പെടുത്തി. എന്റെ കയ്യിലുള്ളതും കൂടെ ചേര്‍ത്ത് രണ്ടായിരത്തോളം രൂപ ഞങ്ങള്‍ ആ അമ്മയുടെ കൈകളില്‍ വച്ചുകൊടുത്തു. കൂടെ ആ കൊച്ചു മകനുവേണ്ടി ഒരു ചോക്കലേറ്റും. ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണെന്നറിയുന്നതുകൊണ്ടുതന്നെ  അവര്‍ അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. അവസാനം ജോലി ശരിയായിട്ടുണ്ടെന്നുള്ള കള്ളം പറഞ്ഞപ്പോള്‍ മാത്രം അവര്‍ മനസില്ല മനസോടെ ആ പണം വാങ്ങി. 

ആ അമ്മയെ ട്രെയിന്‍ കയറ്റി വിടുമ്പോള്‍ അവരുടെ മേല്‍വിലാസമോ, സ്ഥലപ്പേരോ എന്തിനു ആ അമ്മയുടെ പേരുപോലും ചോദിക്കാനുള്ള മനോധൈര്യം പോലും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിരുന്നു..

അന്വേഷിച്ചാല്‍ കണ്ടെത്താന്‍ പറ്റില്ല എന്നുള്ള തോന്നലുകൊണ്ടും അവരെ സാമ്പത്തികമായോ അല്ലാതെയോ സഹായിക്കാനുള്ള പുരോഗതി എനിക്കിതുവരെ  ലഭിച്ചിട്ടില്ലാത്തതുകൊണ്ടും ഇന്നും നീറുന്ന ഒരോര്‍മമാത്രമാണ് എനിക്ക് ആ അമ്മ. 

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

Follow Us:
Download App:
  • android
  • ios