Asianet News MalayalamAsianet News Malayalam

സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍

Nee Evideyaanu Shereef Chungathara
Author
Thiruvananthapuram, First Published Aug 4, 2017, 5:15 PM IST

Nee Evideyaanu Shereef Chungathara

തമ്പാനൂരില്‍ നിന്നും ചാക്കയിലേക്ക് പോകുമ്പോഴാണ് പെട്ടെന്ന് കയറിവന്ന ഒരു ഓട്ടോറിക്ഷ കാരണം ബൈക്കൊന്നു പാളിയത്. പാളി എന്ന് മാത്രമല്ല റോഡരികിലൂടെ നടന്ന ഒരാളെ തട്ടിയിടുകയും ചെയ്തു. ഒരടിയോ ചീത്തയോ പ്രതീക്ഷിച്ചു ഇറങ്ങിയ എന്നെ അതിശയിപ്പിച്ചു കൊണ്ട്, അവന്‍ പറഞ്ഞു.: 'പര്‍വായില്ലേ സാര്‍...എന്‍ തപ്പ് താ'. ശേഷം ശരീരത്തില്‍ പറ്റിയ പൊടിയും തട്ടി ആ പയ്യന്‍ എണീറ്റു വന്നു. 

അതെങ്ങനെ അവന്റെ തെറ്റാകും എന്നാലോചിച്ചു സമയം കളയാന്‍ നില്‍ക്കാതെ അവനേം കൊണ്ട് ഹോസ്പിറ്റലില്‍ പോകാനാണ് ഞാന്‍ ശ്രമിച്ചത്. കൈമുട്ടും നെറ്റിയിലും തൊലിപോയി ചോര പൊടിഞ്ഞിരുന്നു. പക്ഷേ അതിനെയെല്ലാം നിസ്സാരമാക്കി അവന്‍ നടന്നു നീങ്ങി. പാറിപ്പറന്ന മുടിയും, അലസമായ വസ്ത്രധാരണവും ഒരു ജിപ്‌സിയെ ഓര്‍മ്മിപ്പിച്ചു. 

അന്നു പകല്‍ മുഴുവന്‍ ഞാന്‍ ആ സംഭവം തന്നെയാണ് ഓര്‍ത്തതു. ആള്‍ക്കൂട്ടം ഉണ്ടാകുന്നതിനു മുമ്പ് അവിടെ നിന്നും രക്ഷപെടാന്‍ ശ്രമിച്ച ഞാന്‍ അവന്റെ പേരുപോലും ചോദിക്കുകയുണ്ടായില്ല. 

അടുത്ത ദിവസം രാവിലെ ലൈബ്രറിയില്‍ നിന്നും വരുന്ന വഴി ബേക്കറി ജംഗ്ഷനിലേ കടയില്‍ ഭക്ഷണം കൊണ്ട് തന്നത് അതെ പയ്യനായിരുന്നു.

'നീങ്കളാ സാര്‍' എന്ന് അതിശയഭാവത്തോടെ ചോദിച്ചതിനോടൊപ്പം ചൂടുചായയും കൊണ്ടുവന്നു തന്നു. 

ഇന്നലെ പരിക്ക് വല്ലതും ഉണ്ടായോ എന്ന് ചോദിച്ചപ്പോള്‍ വീണ്ടും നിസ്സാരമാക്കി ഒരു ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു -'ഇതൊക്കെ ചെറുതാണ് സാര്‍...'

ശ്രീ എന്നാണ് അവന്റെ പേര്. തമിഴ്‌നാട്ടിലെ ഊട്ടി സ്വദേശിയായ ശ്രീ തിരുവനന്തപുരത്തു തമ്പടിച്ച സര്‍ക്കസ് കമ്പനിയില്‍ നിന്നും അവധിയെടുത്ത് വന്നിരിക്കുന്നതാണ്. എന്നെ അത്ഭുതപ്പെടുത്തിയത് അവന്റെ ഇടപെടലുകളാണ്. വളരെ ചുറുചുറുക്കോടെയാണ് കടയിലെ ഓരോ ഉപഭോക്താവിനെയും അവന്‍ പരിചരിക്കുന്നത്. സര്‍ക്കസില്‍ ജോലിയുള്ള ശ്രീ എന്തിനാണ് അവധിയെടുത്ത് ഒരു കടയില്‍ ജോലി ചെയ്യുന്നത് ? ഒരു മടുപ്പുമില്ലാതെ എങ്ങനെയാണ് ഇങ്ങനെ ജോലി ചെയ്യാന്‍ കഴിയുന്നത്. 

കടയില്‍ നിന്നും ഇറങ്ങുമ്പോള്‍ ഞാന്‍ ശ്രീയുടെ നമ്പര്‍ വാങ്ങാനുള്ള കാരണം ഫ്രീ ആയി അവനോടു സംസാരിക്കാന്‍ വേണ്ടിയാണ്. എനിക്ക് തീര്‍ത്തും അപരിചിതമായ സര്‍ക്കസ് എന്ന കലയെ കുറിച്ചു ചോദിച്ചറിയാന്‍ വേണ്ടിയായിരുന്നു.  

രണ്ടുദിവസം കഴിഞ്ഞു വിളിക്കുമ്പോള്‍ ശ്രീ തമ്പാനൂര്‍ ഭാഗത്തായിരുന്നു, ഒരു ജ്യൂസ് മേക്കറുടെ വേഷത്തില്‍. അതിനടുത്ത ഞായര്‍ ഞാന്‍ ശ്രീയേം കൂട്ടി കനകക്കുന്നില്‍ പോയി. സിനിമാകഥയെക്കാള്‍ ട്വിസ്റ്റ് നിറഞ്ഞ ഒരു ജീവിതമായിരുന്നു ശ്രീയുടേത്. 

അഞ്ചാം വയസ്സില്‍ അമ്മ മരിച്ചതിനു ശേഷം വന്നുകയറിയ ചിറ്റിയുടെ ക്രൂരതകള്‍ കൊണ്ട് മടുത്ത ക്ലീഷേ എന്ന് തോന്നാവുന്ന ഒരു ബാല്യം തന്നെ ആയിരുന്നു ശ്രീക്കും ഉണ്ടായിരുന്നത്. അച്ഛന് ചിറ്റിയില്‍ ഒരു കുഞ്ഞുകൂടി ഉണ്ടായതില്‍ പിന്നെ ഉപദ്രവം കൂടി. നിസ്സഹായനായ അച്ഛന്‍ തന്നെയാണ് കയ്യില്‍ വലിയ ഒരു തുകകൊടുത്ത് എങ്ങോട്ടെങ്കിലും രക്ഷപ്പെടാന്‍ പറഞ്ഞത്. ഊട്ടിയില്‍ നിന്നും ചെന്നെയിലേക്ക് ബസ് കയറിയ ആ ബാലന്‍ എങ്ങനെയൊക്കെയോ സര്‍ക്കസില്‍ എത്തിപ്പെട്ടു. പിന്നീടു സര്‍ക്കസില്‍ തന്നെ ആയിരുന്നു. ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും സര്‍ക്കസിന്റെ കൂടെ കറങ്ങിയ ശ്രീ നീണ്ട പതിനഞ്ചു വര്‍ഷത്തിനു ശേഷമാണു സര്‍ക്കസ് കൂടാരം വിട്ടു പുറംലോകത്തേക്ക് ഇറങ്ങുന്നത്..

ശ്രീ ഇതെല്ലാം പറയുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. 

അപ്പോള്‍ അതാണ് ശ്രീക്ക് ഇത്രേം സന്തോഷം. ശ്രീക്ക് തിരുവനന്തപുരം നഗരത്തില്‍ സന്തോഷം മാത്രേ ഉള്ളൂ. എല്ലാവരും നന്മ നിറഞ്ഞവരാണ്, ആരോടും പരാതിയില്ല. ഹോട്ടലിലെ പരിചയക്കാരന് വേണ്ടി തൊഴിലാളിയുടെ വേഷവും, ജ്യൂസ് മേക്കറുടെ വേഷവുമെല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നത് അത് കൊണ്ടാണ്. 

അന്ന് രാത്രി ഞാന്‍ ശ്രീയെ ബൈക്കിനു പുറകിലിരുത്തി നഗരം മുഴുവന്‍ കറങ്ങി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടവരെയും, തലചായ്്ക്കാന്‍ ഇടമില്ലാതെ  തെരുവില്‍ ഉറങ്ങുന്നവരെയും കാണിച്ചുകൊടുത്തു. നിസ്സാരമായ പ്രശ്‌നങ്ങളുടെ പേരില്‍ ചീത്തവിളിക്കുന്നവരെ കാണിച്ചു കൊടുത്തു. കാരണം ന്രഗരത്തിനു മറ്റൊരു വശം കൂടിയുണ്ടെന്ന് അവന്‍ അറിയണമായിരുന്നു. 

ചില തിരക്കുകളില്‍ പെട്ടു കുറച്ചു ദിവസം ശ്രീയെ വിളിക്കാന്‍ സാധിച്ചില്ല. പിന്നീടു വിളിച്ചപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫും ആയിരുന്നു. പലതവണ വിളിച്ചപ്പോഴും അതെ പല്ലവി തന്നെ. ശ്രീയെ മറന്നുതുടങ്ങിയ സമയത്താണ് വീണ്ടും അവന്റെ വിളിവരുന്നത്. 

അവന്‍ നാട്ടില്‍ പോയിരുന്നു, അതും അവന്റെ സര്‍ക്കസിന്റെ ഉടമയോടൊപ്പം. പരിതാപകരമായ വീട്ടിലെ അവസ്ഥ കണ്ട് സമ്പാദ്യത്തിന്റെ നല്ലൊരു പങ്കു അവിടെ ഏല്‍പ്പിക്കുകയും ചെയ്തു. ചിറ്റിയോട് സംസാരിച്ചോ എന്ന് ചോദിച്ചപ്പോള്‍ അതെ, എന്തിനു സംസാരിക്കാതിരിക്കണം എന്നാണ് അവന്‍ തിരിച്ചു ചോദിച്ചത്. മറ്റൊരു സന്തോഷം അച്ഛന് ചിറ്റിയില്‍ ഉണ്ടായ മകള്‍ അണ്ണാ എന്ന് വിളിച്ചതാണ്. 

ആരോഗ്യപരമായ ചില കാരണങ്ങളാല്‍ തിരുവനതപുരം വിടുന്നതിനു കുറച്ചു മുമ്പാണ് ഞാന്‍ വീണ്ടും ശ്രീയെ കണ്ടത്. എന്റെ കൂടെ, ചാനലില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്തും ഉണ്ടായിരുന്നു. കൂടെയുള്ള സുഹ്യത്ത് ചാനലില്‍ ജോലി ചെയ്യുന്നത് കൊണ്ടാകാം പതിവില്ലാതെ അവനോടായിരുന്നു സംസാരം..

പരിചയത്തിലുള്ള ഒരാള്‍ അവനോടു സര്‍ക്കസിലെ കലാകാരികളെ  'കിട്ടുമോ' എന്ന് ചോദിച്ചിരിക്കുന്നു. അതാണ് അവനെ സങ്കടക്കടലില്‍ തള്ളിയിട്ടിരിക്കുന്നത്. 

അന്ന് രാത്രി ശ്രീ എന്നെ വിളിച്ചു, കനകക്കുന്നില്‍ ഒന്ന് വരാമോ എന്ന് ചോദിച്ചു, എന്തെങ്കിലും അത്യാവശ്യം ആണെന്ന് കരുതി ഞാന്‍ പെട്ടെന്ന് തന്നെ അവിടെയെത്തി.പതിവിനു വിപരീതമായി ഒട്ടും സന്തോഷം ഇല്ലാതെയാണ് ശ്രീ നിന്നിരുന്നത്. എപ്പോഴും ചിരിച്ച മുഖത്തോടു മാത്രമേ ശ്രീയെ ഞാന്‍ കണ്ടിരുന്നുള്ളൂ. എന്താണ് സംഭവം എന്ന് ചോദിച്ചപ്പോള്‍ അടക്കിപ്പിടിച്ച തേങ്ങലോടെയാണ് ശ്രീ കാര്യം പറഞ്ഞത്. പരിചയത്തിലുള്ള ഒരാള്‍ അവനോടു സര്‍ക്കസിലെ കലാകാരികളെ  'കിട്ടുമോ' എന്ന് ചോദിച്ചിരിക്കുന്നു. അതാണ് അവനെ സങ്കടക്കടലില്‍ തള്ളിയിട്ടിരിക്കുന്നത്. 

ആ ചോദ്യത്തില്‍ അസാധാരണമായി ഒന്നും എനിക്ക് തോന്നിയില്ല. ഒരു ശരാശരി മലയാളിയുടെ ലൈംഗികദാരിദ്ര്യത്തില്‍ നിന്നുമുണ്ടായ ഒരു ചോദ്യം മാത്രമാണത്. അത് പക്ഷേ ശ്രീക്ക് മനസിലാകണം എന്നില്ല. കാരണം ഈ ലോകം അവന്‍ കാണുന്നത് ഒരു കുഞ്ഞിന്റെ മനസ്സോടുകൂടിയാണ്. ഞാനവനെ ആശ്വസിപ്പിച്ചു എങ്കിലും സര്‍ക്കസ് കൂടാരത്തിലെ ലൈംഗികതയെ കുറിച്ച് എനിക്കും അറിയണം എന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. 

എന്റെ മനസ്സുവായിച്ച പോലെ ശ്രീ വീണ്ടും പറഞ്ഞു, 

സാര്‍..ഞങ്ങള്‍ ഒരു കുടുംബം പോലെയാണ് അതിനകത്ത് ജീവിക്കുന്നത്. തപ്പൊന്നും നടക്കാത്.സര്‍ക്കസ് കടവുള്‍ മാതിരി.ഏതാവത് തപ്പ് നടന്താല്‍ ഉയിരുക്ക് ആപത്ത്.

അന്ന് രാത്രി വൈകുവോളം കൂടാരത്തിലെ കഥകള്‍ ആയിരുന്നു ശ്രീ പറഞ്ഞുകൊണ്ടിരുന്നത്. ആഫ്രിക്കന്‍ കലാകാരന്മാരെകുറിച്ചും, എന്ത് പിണക്കവും പുതുവര്‍ഷത്തില്‍ പറഞ്ഞു തീര്‍ക്കുന്നതിനെകുറിച്ചും, സര്‍ക്കസില്‍ വളര്‍ന്നു പരസപരം വിവാഹം കഴിച്ചവരെകുറിച്ചും തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍...

പിറ്റേന്ന് രാവിലെ ശാരീരിക അസ്വസ്ഥകള്‍ മൂലം എനിക്ക് വീട്ടില്‍ പോകേണ്ടി വന്നു.രണ്ടു ദിവസത്തിനു ശേഷം ഞാന്‍ ശ്രീയെ വിളിച്ചു. പുതിയ സൗഹൃദങ്ങളും ബന്ധങ്ങളുമായി അവന്‍ ആഘോഷത്തിലായിരുന്നു

ശ്രീയോട് ഞാന്‍ പക്ഷേ അത് പറഞ്ഞില്ല.ഫ്രീ ആവുമ്പോള്‍ ചെയ്യാം എന്നാണ് പറഞ്ഞത്.. 

കുറച്ചു ദിവസത്തിനു അവന്‍ വിളിച്ചത് ഒരാവശ്യത്തിനു വേണ്ടി ആയിരുന്നു. ചാനലിലെ സുഹൃത്ത് വഴി അവരുടെ കൂടാരം ചിത്രീകരിക്കണം. അതിനാവശ്യമായ എല്ലാ ചിലവും അവന്‍ എടുത്തോളും.പുറത്തുനിന്ന് ഒരാള്‍ പോലുമില്ലാതെ 68 കലാകാരന്മാര്‍ തന്നെയാണ് അവരുടെ കൂടാരം കെട്ടുന്നതും അഴിക്കുന്നതും. അതും മൂന്നു ദിവസം കൊണ്ട്. മാത്രമല്ല അവിടെയുള്ള എല്ലാ ജോലിയും ഇവരൊക്കെ തന്നെയാണ് ചെയ്യുന്നത്. മുതലാളി,തൊഴിലാളി അകലമില്ലാതെ. ഇതാണ് അവനു ഷൂട്ട് ചെയ്യേണ്ടത്. 

ഞാന്‍ സമ്മതിച്ചു. ചാനലിലെ സുഹൃത്തിനു അതിനോട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. ഒരു വാര്‍ത്താപ്രാധാന്യവും ഇല്ലാത്ത ഈ സംഭവം സമയനഷ്ടം ആണെന്നാണ് അവന്റെ പക്ഷം..

ശ്രീയോട് ഞാന്‍ പക്ഷേ അത് പറഞ്ഞില്ല.ഫ്രീ ആവുമ്പോള്‍ ചെയ്യാം എന്നാണ് പറഞ്ഞത്. തിരുവനന്തപുരത്തു നിന്നും ശ്രീ കൂടാരവുമായി ഗുജറാത്തിലേക്കാണ് പോയത്.എനിക്കത് ആശ്വാസമായി. അത്രയും ദൂരം വന്നു ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് പറഞ്ഞു ഞാനത് ഒഴിവാക്കി.ട്രീറ്റ്‌മെന്റിന്റെ ഇടയില്‍ എപ്പോഴോ ശ്രീ വിളിച്ചിരുന്നു, സംസാരിക്കാന്‍ സാധിച്ചില്ല..പിന്നീടെപ്പോഴോ അവന്റെ നമ്പറും നഷ്ടപെട്ടു.

ഇന്നും എവിടെയെങ്കിലും ഒരു സര്‍ക്കസ് കൂടാരം കണ്ടാല്‍ ഞാന്‍ ടിക്കറ്റെടുത്ത് കയറുന്നത് സര്‍ക്കസ് കാണാന്‍ അല്ല, എവിടെയെങ്കിലും ശ്രീ ഉണ്ടോ എന്നറിയാനാണ്.ചിലപ്പോള്‍ മറ്റാരെങ്കിലും ശ്രീയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി കാണണം. 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ആഷാ മാത്യു: നന്ദി മാത്രമേയുള്ളു, നല്ലൊരു  പ്രണയിനിയാക്കിയതിന്!​

Follow Us:
Download App:
  • android
  • ios