തിരുവനന്തപുരം: ഈ മാസം സെപ്തബംര്‍ 29 മുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നി ദിവസങ്ങള്‍ അടുപ്പിച്ച് വരുന്നതാണ്  തുടര്‍ച്ചയായ  അവധിക്ക് കാരണം. നാല് ദിവസത്തെ അവധിക്ക് ശേഷം ഒക്ടോബര്‍ മൂന്നിന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 

നാല് ദിവസം ബാങ്ക് അടഞ്ഞുകിടക്കുന്നത് ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കും. തുടര്‍ച്ചയായ അവധി എടി എം പ്രവര്‍ത്തനത്തെയും ബാധിക്കും. ആദ്യത്തെ അവധി ഈ മാസം അവസാനവും മറ്റുരണ്ടെണ്ണം ഒക്ടോബറിലുമാണ് വരുന്നത്. ആവശ്യമായ പണം എടിഎമ്മുകളില്‍ നിറച്ചില്ലെങ്കില്‍ ജനങ്ങളെ വലിയ തോതില്‍ വലയ്ക്കും.