തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,105 രൂപയും പവന് 24,840 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. രണ്ട് ദിവസമായി 25,000 ത്തിന് മുകളിലായിരുന്ന സ്വര്‍ണവില ഇന്ന് കാല്‍ലക്ഷത്തിന് താഴേക്കെത്തിയത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാണ്.
 
ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,130 രൂപയും പവന് 25,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

അന്താരാഷ്ട്ര വിപണിയിലെ സ്വർണ്ണവിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. അമേരിക്കയിൽ തുടരുന്ന ഭരണ പ്രതിനന്ധിയാണ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്ന് നില്‍ക്കാനുളള മറ്റൊരു പ്രധാന കാരണം. അന്താരാഷ്ട്രവിപണിയിൽ ട്രോയ് ഔൺസിന് (31 ഗ്രാം) 1325.60 ഡോളറാണ് ഇന്നത്തെ നിരക്ക്.