Asianet News MalayalamAsianet News Malayalam

രണ്ട് പതിറ്റാണ്ടിന് ശേഷം പ്രചാരത്തിലുള്ള കറൻസിയിൽ ഇടിവ്; എസ്ബിഐ റിപ്പോർട്ട്

ദീപാവലി വിപണിയിൽ ഡിജിറ്റൽ ഇടപാടുകൾ ഉയർന്നു. പ്രചാരത്തിലുള്ള കറൻസി രണ്ട് പതിറ്റാണ്ടിന് ശേഷം കുത്തനെ ഇടിഞ്ഞു 
 

The currency in circulation declined during the Diwali week
Author
First Published Nov 8, 2022, 4:39 PM IST

ദില്ലി: ഇരുപത് വർഷത്തിനിടെ ആദ്യമായി  ദീപാവലി വാരത്തിൽ കറൻസിയിൽ കുറവുണ്ടായതായി എസ്ബിഐ റിപ്പോർട്ട്. പേയ്‌മെന്റ് സംവിധാനത്തില്‍ ഉണ്ടായ മാറ്റമാണ് കറൻസി ഇടിവിന് കാരണം. വിപണിയിലെ കറൻസിയുടെ (സിഐസി) വിഹിതത്തിൽവലിയ ഇടിവാണ് ഉണ്ടായത്. 

2016 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്  2022 സാമ്പത്തിക വർഷത്തിൽ പേയ്‌മെന്റ് സംവിധാനങ്ങളിലെ കറൻസിയുടെ വിഹിതം  88 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞു. 2027 ആകുമ്പോഴേക്ക് ഇത്  11.15 ശതമാനമായി കുറയുമെന്ന് എസ്ബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

2002-ന് ശേഷം ഇതാദ്യമായാണ് ദീപാവലി വാരത്തിൽ കറൻസി വിനിമയത്തിൽ ഇടിവ് കാണിക്കുന്നത്, 2009 ലെ നേരിയ ഇടിവ് സാമ്പത്തിക മാന്ദ്യം മൂലമാണെന്ന് അനുമാനിക്കാം എന്ന് എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ കറൻസിയുടെ നേരിട്ടുള്ള ഉപയോഗം കുറഞ്ഞിട്ടുണ്ട്. ക്യാഷ് ലീഡ് എക്കണോമി ഇപ്പോൾ  സ്മാർട്ട് ഫോൺ ലീഡ് പേയ്‌മെന്റ് സമ്പദ്‌വ്യവസ്ഥയിലേക്ക് മാറിയിരിക്കുന്നു എന്ന് സൗമ്യകാന്തി ഘോഷ് പറഞ്ഞു.

കൂടുതലും ഡിജിറ്റൽ പേയ്മെന്റ് ആണ് ജനങ്ങൾ തെരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന സീസൺ ആയിട്ട് പോലും ദീപാവലി സമയത്ത് കറൻസിയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവ് വന്നു. സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഡിജിറ്റലൈസ് ചെയ്യാൻ ഗവൺമെന്റ് ശ്രമിച്ചിരുന്നെങ്കിലും കോൺടാക്റ്റ്ലെസ് ഡിജിറ്റൽ ഇടപാടുകൾ വർധിക്കാൻ കോവിഡ് 19 ആളുകളെ നിർബന്ധിതരാക്കി എന്ന്  റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

 കൂടാതെ, യുപിഐ, വാലറ്റുകൾ, പിപിഐകൾ എന്നിവ പോലുള്ള പേയ്‌മെന്റ് സംവിധാനങ്ങൾ വന്നതും ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർക്കും ലളിതമായ രീതിയിൽ ഡിജിറ്റൽ പണ കൈമാറ്റം നടത്താൻ കഴിയുന്നതുമെല്ലാം ഡിജിറ്റൽ പണമിടപാടുകളെ ഉയർത്തി. 

 2016 സാമ്പത്തിക വർഷത്തിൽ  യുപിഐയുടെ ഇടപാട് മൂല്യം പൂജ്യം ശതമാനം ആയിര്യ്ന്നെങ്കിൽ 2022 ൽ ഇത്  16 ശതമാനം ആയി ഉയർന്നു,

Follow Us:
Download App:
  • android
  • ios