നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ജനങ്ങള്‍ 33,948 കോടിരൂപ മാറിവാങ്ങിയെന്ന് റിസര്‍വ്വ് ബാങ്ക്. എട്ട് ലക്ഷത്തി 11,033 കോടിയുടെ പഴയ കറന്‍സി പൊതുജനം ബാങ്കുകളില്‍ നിക്ഷേപിച്ചു. നവംബര്‍ 10 മുതല്‍ ഇരുപത്തി ഏഴാം തീയതി വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ആളുകള്‍ അവരുടെ അക്കൗണ്ടുകള്‍ വഴി രണ്ട് ലക്ഷത്തി,16,617 കോടിരൂപ പിന്‍വലിച്ചതായും ആര്‍ബിഐ വ്യക്തമാക്കി.